കെ.എം.സി.എസ്.യു സംസ്ഥാന സമ്മേളനം സമാപിച്ചു
കൊല്ലം: അഴിമതി രഹിതവും കാര്യക്ഷമവുമായ നിലപാടുകൾ സ്വീകരിച്ച് ജനപിന്തുണ നേടാൻ സർക്കാർ ജീവനക്കാർക്ക് കഴിയണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
യൂണിയൻ വനിതാ സബ് കമ്മിറ്റി ചെയർപേഴ്സൺ അസീന ബീഗം അദ്ധ്യക്ഷത വഹിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, നഗരസഭാ ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, പി.ആർ. സ്‌മിത, ആർ. രേഖ എന്നിവർ പ്രസംഗിച്ചു. യാത്ര അയപ്പ് സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്‌തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എൻ.എസ്. ഷൈൻ അദ്ധ്യക്ഷത വഹിച്ചു. സർവീസിൽ നിന്ന് വിരമിച്ച യൂണിയൻ ജനറൽ സെക്രട്ടറി വി. സുരേഷ് കുമാർ, സെക്രട്ടറി രാജൻ വി. എബ്രഹാം, സംസ്ഥാന കമ്മിറ്റിയംഗം ശിവദാസ് ആറ്റുപുറം എന്നിവർക്ക് യാത്ര അയപ്പ് നൽകി.
ഭാരവാഹികളായി എൻ.എസ്. ഷൈൻ (പ്രസിഡന്റ്), എ.ബി.വിജയകുമാർ, എൻ.സിന്ധു (വൈസ് പ്രസിഡന്റുമാർ), പി. സുരേഷ് ജനറൽ സെക്രട്ടറി, വി.പി. ഉണ്ണികൃഷ്‌ണൻ, കെ. ബാബു (സെക്രട്ടറിമാർ), വി. മണികണ്‌ഠൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.