gireesh-majajan-

മുംബയ് : നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മഹാരാഷ്ട്രയിലെ 25 കോൺഗ്രസ് - എൻ.സി.പി എം.എൽ.എമാർ ബി.ജെ.പിയിൽ ചേരുമെന്ന അവകാശവാദവുമായി മന്ത്രി ഗിരീഷ് മഹാജൻ.അടുത്ത സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായിരിക്കും പ്രതിപക്ഷത്തിന് കനച്ച തിരിച്ചടി കിട്ടുകയെന്നും അദ്ദേഹം സൂചിപ്പിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് വിഖേ പാട്ടീൽ മൺസൂൺ സെഷന് മുമ്പ് ബി.ജെ.പിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് ഞായറാഴ്ച അമിത് ഷായുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.

25ഓളം എം.എൽ.എമാർ ബി.ജെ.പിയിൽ ചേരാൻ താത്പര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഇവരെ ബന്ധപ്പെട്ടേക്കുമെന്നും ഉപാധികളില്ലാതെയായിരിക്കും ഇവരെ ബി.ജെ.പിയിൽ ഉൾപ്പെടുത്തുകയെന്നും. ഗിരീഷ് മഹാജൻ പറഞ്ഞു. ബി.ജെ.പിക്ക് ഏറ്റവും അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-എൻ.സി.പി സംഖ്യം 50 സീറ്റിൽ ഒതുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.