modi

ഗുരുവായൂർ: പരമ്പരാഗത ഗുജറാത്തി ശൈലിയിൽ മുണ്ടുടുത്ത് കാശ്മീരി പട്ടും ഖദർ ഷാളും അണിഞ്ഞാണ് മോദി ക്ഷേത്ര ദർശനത്തിനെത്തിയത്.നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗുരുവായൂരിൽ ദർശനത്തിനെത്തിയിരുന്നതിനാൽ ക്ഷേത്ര ദർശന ക്രമം ആർക്കും പറഞ്ഞുകൊടുക്കേണ്ടി വന്നില്ല.

കന്നിമൂലയിലെ ഗണപതിയെയും തൊഴുത് ഭക്തർ നാലമ്പലത്തിന് പുറത്തു കടക്കുന്ന വടക്കേ വാതിലിലൂടെ പുറത്തു കടന്നു. നാലമ്പലം പ്രദക്ഷിണം വെച്ച് വീണ്ടും സോപാനത്തിന് സമീപമെത്തുമെന്ന പ്രതീക്ഷയിൽ നാലമ്പലത്തിന് മുന്നിൽ ദേവസ്വം ഉദ്യോഗസ്ഥർ കാത്തു നിന്നെങ്കിലും പ്രധാനമന്ത്രി നേരെ പുറത്തു കടന്നു. ഗസ്റ്റ് ഹൗസിൽ നിന്നും കാൽനടയായി ക്ഷേത്രത്തിലേക്ക് നീങ്ങിയ നരേന്ദ്രമോദിക്ക് അഭിവാദ്യമർപ്പിച്ച് ആളുകൾ മുദ്രാവാക്യം മുഴക്കിയപ്പോഴും കൈകൾ കൂപ്പി തൊഴുതാണ് അദ്ദേഹം ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്. ക്ഷേത്ര ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമേ കൈ ഉയർത്തി തിങ്ങിക്കൂടിയിരുന്ന ആളുകളെ അഭിവാദ്യം ചെയ്തുള്ളൂ..