തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ കേന്ദ്രസർക്കാർ ഓഫീസുകളിലെയും ബി.എസ്.എൻ.എൽ ഓഫീസിന്റെയും വിമാനത്താവളങ്ങളിലെയും ബോർഡുകളിലെ ഹിന്ദി അക്ഷരങ്ങൾക്ക് മുകളിൽ കറുപ്പ് ചായമടിച്ച് പ്രതിഷേധം. ഇന്ന് ശനിയാഴ്ച രാവിലെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
കേന്ദ്ര സർക്കാർ ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച ത്രിഭാഷ നയത്തിൽ പ്രതിഷേധിച്ചാണ് ഹിന്ദിയിലെഴുതിയ പേരുകൾക്ക് മുകളിൽ കറുപ്പ് ചായം പൂശിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കേന്ദ്രസർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്നാരോപിച്ച് പ്രതിഷേധവുമായി ഡി.എം.കെ മുന്നോട്ടുവന്നിരുന്നു. സ്കൂൾ പാഠപുസ്തകത്തിൽ തമിഴ്കവി സുബ്രഹ്മണ്യ ഭാരതിയുടെ തലക്കെട്ടിന് കാവിനിറം നല്‍കിയതും വിവാദമായിരുന്നു.