തൃശൂർ: ഗുരുവായൂർ ദർശനത്തിനായി തൃശൂരെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യതീഷ് ചന്ദ്ര ഗൗനിച്ചില്ല എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം നടന്നിരുന്നു. എന്നാൽ അതിന് മറുപടിയായി പ്രധാനമന്ത്രിയോടൊപ്പമുള്ള യതീഷ് ചന്ദ്രയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല തൃശൂർ പൂരവുമായി ബന്ധപ്പെട്ട് സംഘവരിവാറിന്റെ സെെബർ ആക്രമണം നേരിട്ട കലക്ടർ അനുപമയെയും സമീപത്തുണ്ട്.
ഹെലികോപ്റ്ററിൽ വന്നിറങ്ങിയ പ്രധാനമന്ത്രിയെ കൈ കൊടുത്ത് സ്വീകരിക്കുന്ന യതീഷ് ചന്ദ്രയുടെ ചിത്രങ്ങളാണ് വെെറലായിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല തൃശൂർ സിറ്റി പൊലീസ് എന്ന ഫെയ്സ്ബുക്ക് പേജിന്റെ കവർ ഫോട്ടോയായും ഇൗ ചിത്രം മാറിയിട്ടുണ്ട്. നേരത്തെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയെ വരെ തടഞ്ഞ സംഭവം വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു.
ശബരിമലയിൽ യതീഷ് ചന്ദ്രന്റെ പ്രവർത്തനം ബി.ജെ.പി നേതാക്കൾ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ശബരിമല ദർശനത്തിന് നിലയ്ക്കലിൽ എത്തിയ കേന്ദ്ര മന്ത്രി പൊൻരാധാകൃഷ്ണൻ പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങളെല്ലാം കടത്തി വിടണമെന്ന് ആവശ്യപ്പെട്ട് യതീഷ് ചന്ദ്രയുമായി തർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്ന് ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണനുമായും വാക്കുതർക്കണ്ടായിരുന്നു. എന്നാൽ ഈ സംഭവത്തിന് ശേഷം യതീഷ് ചന്ദ്ര സോഷ്യൽ മീഡിയയിൽ താരമായി മാറിയിരുന്നു.