drone

വാഷിങ്ടൺ: ഇന്ത്യയ്‌ക്ക് അമേരിക്കയുടെ ആളില്ല യുദ്ധവിമാനം വിൽക്കാൻ ട്രംപ് ഭരണകൂടം അനുമതി നൽകി. മിസൈൽ പ്രതിരോധ കവചം ഉൾപ്പെടെയുള്ള അത്യാധുനിക സൈനിക സാങ്കേതികവിദ്യകൾ കൈമാറാന്‍ സന്നദ്ധമാണെന്ന് യു.എസ് അറിയിച്ചിട്ടുണ്ടെന്ന് അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. യു. എസ് പ്രതിരോധ കമ്പനിയായ ജനറൽ അറ്റോമിക്‌സാണ് ഗാർഡിയൻ ആണ് ഡ്രോണുകൾ നിർമ്മിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി 2017 ജൂണിൽ ട്രംപുമായി നടത്തിയ ചർച്ചയിൽ ഗാർഡിയൻ ഡ്രോണ്‍ ഇന്ത്യയ്ക്ക് നൽകുമെന്ന് അറിയിച്ചിരുന്നു. പിന്നിട് തിരഞ്ഞെടുപ്പ് വന്നതോടെ നടപടികൾ നീണ്ടുപോയിരുന്നു. ഡ്രോണുകൾ വാങ്ങാക്കുവാനുള്ള കരാറിൽ ഏകദേശം 250 കോടി ഡോളറാകുമെന്നാണ് വിലയിരുത്തുന്നത്. ഇക്കാര്യത്തിൽ ഇന്ത്യയുടെതാണ് അന്തിമ തീരുമാനമെന്നും യു.എസ് അറിയിച്ചു.

നേരത്തെ ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. എന്നാൽ അന്ന് അതിനോട് അനുകൂലമായി അമേരിക്ക പ്രതികരിച്ചിരുന്നില്ല. റഷ്യയിൽ നിന്ന് എസ്- 400 മിസൈൽ സംവിധാനം വാങ്ങുന്നതിൽ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ വാഗ്ദാനമെന്നും ചിലർ വിലയിരിത്തുന്നു. എന്നാൽ നിലവിൽ റഷ്യയുമായി കരാർ ഒപ്പുവെച്ചിരിക്കുന്നതിനാൽ യു.എസ് വാഗ്ദാനം ഇന്ത്യ മുഖവിലയ്‌ക്കെടുത്തിരുന്നില്ല. ഇതേ തുടർന്നാണ് ഇന്ത്യയ്ക്ക് ഗാർഡിയൻ ഡ്രോണുകൾ നൽകാമെന്ന വാഗ്ദാനവുമായി യു.എസ് രംഗത്തെത്തിയത്.