balu-

തിരുവനന്തപുരം:ബാലഭാസ്കർ കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്തപ്പോൾ വാഹനം ഓടിച്ചത് അർജുനാകാമെന്ന് വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട്. അർജുനുണ്ടായത് ഡ്രൈവർക്കുണ്ടാകാവുന്ന പരിക്കുകളെന്നാണ് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളെജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. ശശികലയുടെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോർട്ട് നൽകിയത്.

ബാലഭാസ്കറിന്റെ പരിക്കുകൾ പിൻസീറ്റിലെ യാത്രക്കാരന്റേതാകാനാണ് സാദ്ധ്യതയെന്നാണ് ഡോക്ടർമാർ വിശദമാക്കുന്നത്, യാത്രക്കാരന്റേതാകാനാണ്.

അതേസമയം കാറിൽ നിന്ന് കണ്ടെടുത്ത് സ്വർണവും പണവും തങ്ങളുടേതാണെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി മൊഴി നൽകി. വീട്ടിൽ വച്ചാൽ സുരക്ഷിതമല്ലാത്തതിനാലാണ് സ്വർണം യാത്രയിൽ കരുതിയതെന്നാണ് ലക്ഷ്മിയുടെ മൊഴി.

അപകടമുണ്ടായപ്പോൾ ബാലഭാസ്കറിന്റെ വാഹനം ഓടിച്ചത് അർജുനാണെന്നാണ് സ്വർണക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിന് മൊഴിനൽകിയിരുന്നു. ആശുപത്രിയിലായിരുന്നപ്പോൾ ഇതിനെക്കുറിച്ച് അർജുൻ തന്നോട് പറഞ്ഞിരുന്നതായും മൊഴിമാറ്റിയശേഷം അർജുൻ തന്നെ വിളിച്ചിട്ടില്ലെന്നുമായിരുന്നു പ്രകാശ് തമ്പിയുടെ മൊഴി.