viras-movie

ആഷിഖ് അബുവിന്റെ സംവിധാനത്തിൽ പിറന്ന 'വെെറസ്' മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കോഴിക്കോടും മലപ്പുറത്തും പടർന്ന നിപ്പ വെെറസ് കാലത്തെ പേരാട്ടവും അതിജീവനമാണ് ചിത്രത്തിൽ സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്. നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. അതിൽ നിപ്പ വെെറസ് കവർന്നെടുന്ന ലിനിയായി വേഷമിട്ടത് റിമ കല്ലിങ്കലാണ്. ലിനിയുടെ മരണം വലിയ വേദനയായിരുന്നു ഭർത്താവ് സജീഷിനും മക്കൾക്കും നൽകിയത്.

സജീഷിന് മക്കളെ ഏൽപ്പിച്ചായിരുന്നു ലിനി മരണത്തിന് കീഴടങ്ങിയത്. വെെറസ് എന്ന ചിത്രം ഇതിന്റെ അണിയപ്രവർത്തകരോടൊപ്പമാണ് സജീഷ് കണ്ടത്. അതിൽ റിമയുടെ കഥാപാത്രത്തിലൂടെ തന്റെ ലിനിയെ തന്നെയായിരുന്നു കണ്ടതെന്നും സജീഷ് ഫേസ്ബുക്കിഷ കുറിക്കുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു. അവസാന നാളുകളിൽ ലിനി അനുഭവിച്ച മാനസിക അവസ്ഥയെ നേരിൽ കാണിച്ചോൾ കരച്ചിൽ അടയ്ക്കാൻ കഴിഞ്ഞില്ല. ലിനിയോടുളള സ്നേഹം കൊണ്ട്‌ പറയുന്നതല്ല ഒരു സാധാരണ ആസ്വാദകൻ എന്ന നിലയിൽ പറയുകയാണ്‌ റിമാ നിങ്ങൾ ജീവിക്കുകയായിരുന്നു. സജീഷ് വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഒരുപാട്‌ നാളത്തെ കാത്തിരിപ്പിനൊടുവിൽ "വൈറസ്"‌ സിനിമ ഇന്നലെ വൈറസ്‌ ടീമിനോടൊപ്പം കണ്ടു. ശരിക്കും കോഴിക്കോടിന്റെ അതിജീവനത്തിന്റെ ഓർമ്മ വീണ്ടും മനസ്സിൽ തെളിഞ്ഞു. സിനിമയുടെ പല ഘട്ടത്തിലും അതിലെ അഭിനയതാക്കൾ അല്ലായിരുന്നു എന്റെ മുൻപിൽ പകരം റിയൽ ക്യാരക്ടേർസ്‌ ആയിരുന്നു. റിമാ നിങ്ങളിലൂടെ ഞാൻ എന്റെ ലിനിയെ തന്നെയായിരുന്നു കണ്ടത്‌. പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു. അവസാന നാളുകളിൽ ലിനി അനുഭവിച്ച മാനസിക അവസ്ഥയെ നേരിൽ കാണിച്ചോൾ കരച്ചിൽ അടയ്ക്കാൻ കഴിഞ്ഞില്ല. ലിനിയോടുളള സ്നേഹം കൊണ്ട്‌പറയുന്നതല്ല ഒരു സാധാരണ ആസ്വാദകൻ എന്ന നിലയിൽ പറയുകയാണ്‌ റിമാ നിങ്ങൾ ജീവിക്കുകയായിരുന്നു.

ഒരുപാട്‌ നന്ദിയുണ്ട്‌ ആഷിക്ക്‌ ഇക്ക ഇത്ര മനോഹരമായി കോഴിക്കോടിന്റെ , പേരാംബ്രയുടെ നിപ അതിജീവനത്തിന്റെ ജീവിക്കുന്ന ഓർമ്മകൾ തിരശീലയിൽ എത്തിച്ചതിന്‌. എല്ലാ താരങ്ങളും മത്സരിച്ച്‌ അഭിനയിച്ചു.

പാർവ്വതി വീണ്ടും ഞെട്ടിച്ചു.
ശ്രീനാഥ്‌ ഭാസിയും സൗബിൻ ഇക്കയും ടോവിനോ ചേട്ടനും കുഞ്ചാക്കോ ചേട്ടനും ഇദ്രജിത്ത് ചേട്ടനും രേവതി ചേച്ചിയും പൂർണ്ണിമ ചേച്ചിയും ഇന്ദ്രൻസ്‌ ചേട്ടനും അങ്ങനെ എല്ലാവരും മറക്കാനാവത്ത നിമിഷങ്ങൾ സമ്മാനിച്ചു.

സിനിമ കാണുന്നതിന്‌ മുൻപ്‌ എല്ലാവരെയും നേരിൽ കാണാനും ഒത്തു കൂടാനും കഴിഞ്ഞതിൽ സന്തോഷം.