vijayaragahavan

സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ് ഈ ചിത്രവും അതിലെ മഞ്ഞഷർട്ടിട്ട കുഞ്ഞുഫ്രീക്കനും . യുവ നടൻ പൃഥ്വിരാജിനും മഡോണയ്ക്കും ധർമ്മജൻ ബോൾഗാട്ടിക്കും ഒപ്പം കൂളിംഗ് ഗ്ലാസ് വച്ച് നിൽക്കുന്ന 'ഫ്രീക്കൻ' എന്ന മട്ടിലാണ് പ്രചരിക്കുന്ന ചിത്രങ്ങളിലെ ക്യാപ്‌ഷൻ. സൂക്ഷിച്ചു നോക്കിയാൽ പോലും ആളെ തിരിച്ചറിയാൻ ബുദ്ധിമുട്ടും.

ഒടുവിൽ സോഷ്യൽ മീഡിയ ആ കണ്ടെത്തൽ നടത്തി. സാക്ഷാൽ വിജയരാഘവൻ തന്നെയായിരുന്നു ആ ഫ്രീക്കൻ. എപ്പോഴും മുടി പിറകോട്ടു ചീകി അമ്മാവൻ നോട്ടവുമായി നിൽക്കുന്ന ഭാവത്തിൽ കണ്ടിട്ടുള്ള താരത്തെ കണ്ടവർ ഞെട്ടി എന്ന് പറയേണ്ട കാര്യമില്ലല്ലോ. കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ‘ബ്രദേർസ് ഡേ’യിൽ ഗംഭീരമേക്കോവറിലാണ് താരം എത്തുന്നത്. സിനിമയിലെ താരത്തിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.