women-thrash-

ചണ്ഡീഗഡ്: വൃദ്ധയായ അമ്മായിയമ്മയെ ക്രൂരമായി മർദ്ദിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. എൺപതുകാരിയായ അമ്മായിയമ്മയെ നിരന്തരം ആക്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. ഹരിയാനയിലെ മിവാസ് നഗറിൽ കാന്താദേവി എന്ന യുവതി ഭർതൃമാതാവായ ചാന്ദ് ഭായിയെ മർദിക്കുന്നതിന്റെ വീഡിയോ ആണ് അയൽവായിയായ ഡൽഹി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനി മൊബൈൽ ഫോണിൽ പകർത്തിയത്.

വീഡിയോ ശ്രദ്ധയിൽ പെട്ടതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് കാന്താദേവിയെ പോലീസ് ശനിയാഴ്ച രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു. മരുമകൾ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് ചാന്ദ് ഭായി മൊഴി നൽകി. അമ്മായിയമ്മയ്ക്ക് പ്രായമായതിനാൽ ബാധ്യതയെന്ന് കരുതിയാണ് ഉപദ്രവമെന്നും പൊലീസ് പറയുന്നു. വീഡിയോ പ്രചരിച്ചതോടെ സംഭവത്തിൽ ഇടപെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും രംഗത്തെത്തി.

സംഭവത്തെ കുറിച്ച് അന്വേഷിക്കാനും നടപടി സ്വീകരിക്കാനും ഉന്നത ഉദ്യോഗസ്ഥർക്ക് മുന്നറിയിച്ച് നൽകി. അമ്മായിയമ്മയ്‌ക്ക് പെൻഷനായി ലഭിച്ച മുപ്പതിനായിരം രൂപ കൊടുക്കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം മർദിച്ചതെന്ന് ചാന്ദ് ഭായി പറഞ്ഞതായി പോലീസ് അറിയിച്ചു.

Dear @mlkhattar Ji
This old woman is from village Niwaj Nagar, Narnaul Dist Mahendargarh

She is a proud Ex member of INA and a govt pensioner. She is regularly beaten by her daughter in law. This is heart-wrenching!

Could we please extend her support @police_haryana @cmohry pic.twitter.com/d0ALwikqRi

— Manjinder S Sirsa (@mssirsa) June 7, 2019