ന്യൂഡൽഹി: പ്രധാനമന്ത്രിയായി രണ്ടാമതും അധികാരത്തമേറ്രശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ വിദേശ സന്ദർശനത്തിന് തുടക്കമായി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് കേരള സന്ദർശനം പൂർത്തിയാക്കിയ ശേഷം മോദി മാലിദ്വീപിലെത്തി. മാലിദ്വീപിലെ ഉയർന്ന സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് നിഷാനെ ഇസ്സുദ്ദീൻ’ മോദിക്ക് സമ്മാനിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുളള സുഹൃദബന്ധത്തിന് കിട്ടിയ ആദരവാണ് തനിക്ക് ലഭിച്ച പരമോന്നത ബഹുമതിയെന്ന് മോദി പ്രതികരിച്ചു.
പ്രസിഡന്റെ ഇബ്രാഹിം സോലിഹുമായി മോദി കൂടിക്കാഴ്ച നടത്തി. മാലിദ്വീപിലെ രണ്ട് സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനത്തിൽ മോദി പങ്കെടുക്കും. മാലിദ്വീപ് പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.