കുട്ടികൾക്ക് മികച്ച രോഗപ്രതിരോധശേഷിയും ആരോഗ്യവും നൽകാൻ ചോളത്തിന് കഴിവുണ്ട്. കുട്ടികളുടെ ബുദ്ധിശക്തിക്ക് സഹായകവുമാണിത്. കുട്ടികളെ അലട്ടുന്ന ദഹനപ്രശ്നങ്ങൾ പരിഹരിക്കാൻ ഈ ഭക്ഷണത്തിന് കഴിയും. കാരണം വളരെ വേഗത്തിൽ ദഹിക്കുന്ന ധാന്യമാണ് ചോളം. മാത്രമല്ല ഇതിൽ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ അഭാവം പരിഹരിക്കാൻ മികച്ചതാണിത്. അതിനാൽത്തന്നെ കുട്ടികളെ വിളർച്ചയെ പ്രതിരോധിക്കും.
എല്ലിന്റേയും പല്ലിന്റേയും ആരോഗ്യം ഉറപ്പാക്കുന്നു. കുട്ടികളിലെ അമിത ദേഷ്യം, ഉത്കണ്ഠ എന്നിവയെല്ലാം അകറ്റാനും ചോളം ഉത്തമമാണ്. അതുകൊണ്ടുതന്നെ വളർച്ചയുടെ പ്രായത്തിൽ കുട്ടികളുടെ ഭക്ഷണക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണ് ചോളം. ചോളം ഉപ്പുമാവും ചോളം പുട്ടും ഗുണമേന്മയിൽ കേമമായ വിഭവങ്ങളാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമെങ്കിൽ ഉച്ചഭക്ഷണത്തിനോ വൈകിട്ട് സ്കൂളിൽ നിന്ന് വരുമ്പോഴോ ഇവയിൽ ഏതെങ്കിലും ഒന്ന് നൽകുന്നത് മേൽപ്പറഞ്ഞ ഗുണങ്ങൾ നേടാൻ സഹായിക്കും.