തിരുവനന്തപുരം: വയലിൽ മാന്ത്രികൻ ബാലഭാസ്കറിന്റെയും മകളുടെയും മരണവുമായി ബന്ധപ്പെട്ട് ധാരാളം അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. ആരാണ് അപകടസമയത്ത് വണ്ടി ഓടിച്ചത് എന്ന കാര്യത്തിൽ വ്യക്തത ഇല്ലായിരുന്നു. അർജുനാണ് കാറോടിച്ചതെന്ന് ലക്ഷ്മിയും ചില സാക്ഷികളും പറഞ്ഞിരുന്നു. എന്നാൽ അർജുൻ ഇത് നിഷേധിക്കുകയും ബാലുച്ചേട്ടനാണ് വണ്ടി ഓടിച്ചതെന്നുമായിരുന്നു മൊഴി നൽകിയത്. കാർ ഓടിച്ചിരുന്നത് അർജുനാണെന്ന് ഇപ്പോൾ ഫോറൻസിക് റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്.
അർജുന്റെ പരിക്കുകളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ. ഫോറൻസിക് റിപ്പോർട്ട് ക്രൈബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ഹരികൃഷ്ണന് ഫോറൻസിക് അധികൃതർ നൽകി. ആരാണ് കാറോടിച്ചത് എന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. അർജുൻ ഒളിവിലാണ്. സ്വർണക്കടത്തു കേസിൽ പ്രകാശ് തമ്പി അറസ്റ്റിലായതോടെയാണ് ബാലഭാസ്കറിന്റെ അപകടമരണത്തിൽ ഇവർക്ക് വല്ല പങ്കുണ്ടോയെന്ന സംശയം ഉയർന്ന് വന്നത്. ബാലഭാസ്കറിന്റെ കുടുംബവും മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്ത് വന്നിരുന്നു.