കൽപ്പറ്റ:രാഹുൽ ഗാന്ധി എം പി യുടെ സന്ദർശനവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകർക്ക് ഏർപ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങളും വിലക്കും പിൻവലിക്കണമെന്നാവശ്യപ്പെട്ട് വയനാട് പ്രസ് ക്ലബ് രാഹുലിന് നിവേദനം നൽകി. സുരക്ഷയുടെ പേരിൽ എസ് പി ജി വിംഗ് മാധ്യമ പ്രവർത്തരോട് ഭീകരവാദിളോടെന്ന പോലെ പെരുമാറുന്നതായി പ്രസ് ക്ലബ് പ്രസിഡന്റ് പ്രദീപ് മാനന്തവാടിയും സെക്രട്ടറി പി ഒ ഷീജയും രാഹുലിനോട് പറഞ്ഞു.
എം പി യുടെ പരിപാടി ജനങ്ങളിൽ എത്തിക്കാൻ ബാധ്യതപ്പെട്ട മാധ്യമങ്ങളെ അകറ്റി നിർത്തുന്നത് മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്ന് കയറ്റമാണ്. പ്രസ് ക്ലബ് നൽകുന്ന തിരിച്ചറിയൽ കാർഡ് പരിപാടി റിപോർട്ട് ചെയ്യാനുള്ള ആധികാരിക രേഖയായി പരിഗണിക്കണം. അല്ലാത്ത പക്ഷം പബ്ലിക് റിലേഷൻസ് ഡിപ്പാർട് മെന്റിനെ പാസ് അനുവദിക്കാൻ ചുമതലപ്പെടുത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അനുകൂല നടപടിയെടുക്കുമെന്ന് രാഹുൽ ഉറപ്പ് നൽകി.