modi

ഗുരുവായൂർ : ഗുരുവായൂരിൽ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ പ്രധാനമന്ത്രിയ്ക്ക് ഗസ്റ്റ് ഹൗസിൽ ലഘുഭക്ഷണമൊരുക്കി ടൂറിസം വകുപ്പ്. കേരളീയ പലഹാരങ്ങളാണ് ലഘുഭക്ഷണമായി ഒരുക്കിയത്. എന്നാൽ കൊച്ചിയിൽ നിന്നും ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയപ്പോൾ ആദ്യം ആവശ്യപ്പെട്ടത് ഇളനീരായിരുന്നു. ക്ഷേത്ര ദർശനം കഴിഞ്ഞ് തിരികെ ഗസ്റ്റ് ഹൗസിലെത്തിയ ശേഷമാണ് ലഘുഭക്ഷണത്തിലേക്ക് കടന്നത്. മസാലച്ചായയും കേരളത്തിന്റെ സ്വന്തം വിഭവങ്ങളായ ഉന്നക്കായും, കൊഴുക്കട്ടയും, ഉഴുന്നുവടയുമാണ് പ്രധാനമന്ത്രിക്ക് നൽകിയത്. ഇതുകൂടാതെ പനീർ റോൾ, രജ്മ കബാബ്,സമൂസ തുടങ്ങിയ പലഹാരങ്ങളും പ്രധാനമന്ത്രിയ്ക്കായി തയ്യാറാക്കിയിരുന്നു.