പാലക്കാട് : എഴുത്തുകാരി സുന്ദരിയാണെങ്കിൽ പുസ്തകം ശ്രദ്ധിക്കപ്പെടുന്ന കാലമാണിതെന്ന് പ്രശസ്ത സാഹിത്യകാരൻ എം.മുകുന്ദൻ അഭിപ്രായപ്പെട്ടു. അടുത്തകാലത്തായി കേരളത്തിൽ ആഘോഷിക്കപ്പെട്ട പല പുസ്തകങ്ങളും ശ്രദ്ധിക്കപ്പെട്ടത് സാഹിത്യേതര കാരണങ്ങളാലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാലക്കാടിൽ മുണ്ടൂർ കൃഷ്ണൻകുട്ടി സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വർഷത്തെ മുണ്ടൂർ കൃഷ്ണൻകുട്ടി പുരസ്‌കാരം എഴുത്തുകാരൻ ടി.ഡി.രാമകൃഷ്ണന് എം മുകുന്ദൻ സമ്മാനിച്ചു.