1. ബാലഭാസ്‌കറിന്റെ മരണത്തില്‍ ഡ്രൈവര്‍ അര്‍ജുന് കുരുക്ക് മുറുകുന്നു. അപകട സമയത്ത് വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ എന്ന് പ്രകാശ് തമ്പിയുടെ സുഹൃത്ത് ജമീല്‍. കൊല്ലത്തെ ജ്യൂസ് കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. താനും സുഹൃത്തും സനല്‍ രാജും ഒപ്പം പോയിരുന്നു. ഡ്രൈവര്‍ അര്‍ജുന്‍ മൊഴി മാറ്റിയതിനെ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ പരിശോധിച്ചത് എന്നും വെളിപ്പെടുത്തല്‍
2. അതിനിടെ, ബാലഭാസ്‌കറിന്റെ മൊബൈല്‍ ഡി.ആര്‍.ഐ കസ്റ്റഡിയില്‍ എടുത്തെന്ന് പ്രകാശ് തമ്പിയുടെ മൊഴി. പ്രകാശ് തമ്പിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മൊബൈലുകളും ഡി.ആര്‍.ഐ പരിശോധനയ്ക്ക് അയച്ചിരുന്നു. മരണത്തില്‍ ദുരൂഹതയേറുന്നതിനിടെ, ഫോറന്‍സിക് പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യവലി തയ്യാറാക്കി ഡ്രൈവര്‍ അര്‍ജുനില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴി എടുക്കാനാണ് തീരുമാനം. കാര്‍ ഓടിച്ചത് താന്‍ അല്ലെന്ന് ഡ്രൈവര്‍ അര്‍ജുന്‍ മൊഴി മാറ്റിയതോടെ ആണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ ശേഖരിച്ചത് എന്നാണ് പ്രകാശ് തമ്പിയുടെ വെളിപ്പെടുത്തല്‍
3. ബാലഭാസ്‌കര്‍ അപകടത്തില്‍ പെടുമ്പോള്‍ വാഹനമോടിച്ചത് അര്‍ജുന്‍ ആകാമെന്നാണ് പൊലീസ് നിയോഗിച്ച ഫോറന്‍സിക് സംഘത്തിന്റെയും നിഗമനം. വാഹനത്തില്‍ നിന്ന് സ്വര്‍ണ്ണവും പണവും കണ്ടെത്തിയതില്‍ ദുരൂഹത ഇല്ലെന്ന് ക്രൈംബ്രാഞ്ച്. ബാലഭാസ്‌കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും കുട്ടിയുടെയും ആഭരണങ്ങളാണ് വാഹനത്തില്‍ നിന്ന് കണ്ടെത്തിയത് എന്ന് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ആഭരണങ്ങള്‍ നേരത്തെ തന്നെ പൊലീസ് ലക്ഷ്മിക്ക് കൈമാറിയിരുന്നു.
4. കേരള കോണ്‍ഗ്രസില്‍ നേതൃത്വ സ്ഥാനത്തെ ചൊല്ലി ജോസ്.കെ.മാണി - പി.ജെ. ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ തീരുമാനിക്കാന്‍ സാവകാശം തേടുമെന്ന് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ്.കെ.മാണി. പത്ത് ദിവസത്തെ സാവകാശം ചോദിച്ച് പാര്‍ട്ടി വിപ് റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് നാളെ കത്ത് നല്‍കും. നീക്കം, നാളെ നിയമസഭ ചേരും മുന്‍പ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ തീരുമാനിച്ച് അറയിക്കണം എന്ന സ്പീക്കറുടെ നിര്‍ദേശത്തെ തുടര്‍ന്ന്.
5. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ അറിയിക്കാന്‍ സ്പീക്കര്‍ നല്‍കിയ സമയം ഇന്ന് അവസാനിരിക്കെ നിലവില്‍ പി.ജെ. ജോസഫ് തന്നെ ഈ സ്ഥാനത്ത് തുടരും. വ്യാഴാഴ്ചയ്ക്ക് മുന്‍പ് നേതാക്കള്‍ ഒരുമിച്ചിരുന്ന് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും. അതിനിടെ, ആധ്യാത്മിക ആചാര്യന്റെ നേതൃത്വത്തില്‍ പ്രശ്ന പരിഹാരത്തിനായി ഇരുപക്ഷവുമായി ചര്‍ച്ച നടത്തുന്നു. ജോസഫ് മാണി ലയനത്തിന് നേതൃത്വം നല്‍കിയവരുടെ മധ്യസ്ഥതയില്‍ തിരുവനന്തപുരത്ത് ഒത്തു തീര്‍പ്പ് യോഗം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രശ്ന പരിഹാരത്തിന് വീണ്ടും വഴി തുറന്നത് സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ തയ്യാറെന്ന പി.ജെ ജോസഫിന്റെ നിലപാട് മാറ്റം
6. വെള്ളിയാഴ്ച കോട്ടയത്ത് സമാവായ ചര്‍ച്ച നിശ്ചയിച്ചിരുന്നെങ്കിലും പി.ജെ ജോസഫിന്റെ വിവാദ പ്രസ്താവനകളോടെ മാണി വിഭാഗം പിന്മാറുക ആയിരുന്നു. നിയസഭകക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ സ്പീക്കര്‍ നല്‍കിയ സമയം ഇന്ന് അവസാനിക്കെ പി.ജെ ജോസഫ് തന്നെ ഈ സ്ഥാനത്ത് തുടരും. പുതിയ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ കൂടുതല്‍ സമയം തേടാനാണ് നിലവിലെ തീരുമാനം
7. സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തിയ നിപ ഭീതി ഒഴിഞ്ഞെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിരീക്ഷണത്തില്‍ കഴിഞ്ഞ 11 പേരില്‍ നാല് പേരെ വാര്‍ഡിലേക്ക് മാറ്റി. നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. രോഗി അമ്മയോട് സംസാരിച്ചെന്നും ആരോഗ്യമന്ത്രി. വിദ്യാര്‍ത്ഥിയുടെ രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും വൈറസിന്റെ സാന്നിധ്യം ഇല്ലാതായതായി കണ്ടെത്തി.
8. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള സംഘം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇവര്‍ നടത്തിയ പരിശോധനയില്‍ ആണ് വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയത്. നിപ രോഗ ലക്ഷണങ്ങളുമായി എത്തുന്നവരുടെ രക്തം അടക്കമുള്ളവ പരിശോധിക്കാന്‍ ഇവര്‍ പരിശോദിക്കും. നിലവില്‍ 325 പേരാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ തീവ്ര നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയ 52 പേരിലും ആശങ്കപ്പെടുത്തുന്ന ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. നിപയുടെ ഭീതി ഒഴിഞ്ഞെങ്കിലും നിപയുടെ ഉറവിടം തേടിയുള്ള പരിശോധനകള്‍ ശക്തമാണ്.
9. പൂനെ വൈറോളജി വിഭാഗത്തില്‍ നിന്നുള്ള സംഘം വവ്വാലുകളെ പിടികൂടി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന തുടങ്ങി. നിപ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ കോളേജിനും താമസ സ്ഥലത്തിനും സമീപത്തെ വവ്വാല്‍ ആവാസ കേന്ദ്രങ്ങളില്‍ ആണ് നിപയുടെ ഉറവിടം തേടിയുള്ള സാംപിള്‍ ശേഖരണം. പൂനെ വൈറോളജി ഇന്‍സ്റ്റ്യൂട്ടിലെയും ആലപ്പുഴയ വൈറോളജി ഇന്‍സ്റ്റ്യൂട്ടിലെയും വിദഗ്ധ സംഘമാണ് പരിശാധന നടത്തുന്നത്. വവ്വാലിന്റെ ശരീര സ്രവങ്ങളും, അവയുടെ കാഷ്ഠവും രോഗത്തിന്റെ ഉറവിടമാണോ എന്ന് മനസിലാക്കാനാണ് പരിശോധന.
10. പശ്ചിമബംഗാളില്‍ തൃണമൂല്‍- ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ നസത് പ്രദേശത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരും ഒരു തൃണമൂര്‍ പ്രവര്‍ത്തകനും പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്. മരണം സ്ഥിരീകരിക്കാന്‍ തയ്യാറാകാതെ പൊലീസ്.
11. പൊലീസ് സംഘത്തെ സംഭവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട് എന്നും സ്ഥിതിഗതികള്‍ എത്രയും പെട്ടെന്ന് നിയന്ത്രണ വിധേയമാക്കും എന്നും അധികൃതര്‍. പാര്‍ട്ടി പതാകകള്‍ ഊരി മാറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ബി.ജെ.പിയുടെ കൊടികള്‍ നശിപ്പിക്കുന്നത് ചോദ്യം ചെയ്ത മൂന്ന് പ്രവര്‍ത്തകരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ വെടിവെച്ച് കൊല്ലുക ആയിരുന്നെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സയന്തന്‍ ബസുവിന്റെ ആരോപണം.
12. കാലവര്‍ഷം എത്തിയതോടെ സംസ്ഥാനത്ത് വ്യാപക മഴ. തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ശക്തമായ മഴയ്ക്ക് ഇടിമിന്നലിനും സാധ്യത. ബുധനാഴ്ച വരെ മഴ തുടരും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ കടല്‍ പ്രക്ഷുബ്ധമാകും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം. എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു