modi

ന്യൂഡൽഹി: പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് ശേഷമുള്ള ആദ്യ വിദേശ പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ ശ്രീലങ്കയിലെത്തി. ഈസ്റ്റർ ദിനത്തിലെ സ്ഫോടനത്തിന് ശേഷം ശ്രീലങ്ക സന്ദർശിക്കുന്ന ആദ്യ വിദേശ ഭരണാധികാരിയാണ് മോദി. ശ്രീലങ്ക വീണ്ടും ഉയർത്തെഴുന്നേൽക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് മോദി ട്വീറ്റ് ചെയ്‌‌തു. ഭീകരർക്ക് ശ്രീലങ്കയുടെ ആത്മവിശ്വസത്തെ നശിപ്പിക്കാൻ സാധിക്കില്ല.ഇന്ത്യ ശ്രീലങ്കൻ ജനതയുടെ ഐക്യത്തിനൊപ്പം നിലകൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

I am confident Sri Lanka will rise again.

Cowardly acts of terror cannot defeat the spirit of Sri Lanka.

India stands in solidarity with the people of Sri Lanka pic.twitter.com/n8PA8pQnoJ

— Narendra Modi (@narendramodi) June 9, 2019


കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നരേന്ദ്ര മോദിയെ ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ സ്വീകരിച്ചു. ശ്രീലങ്കയിൽ വീണ്ടുമെത്താൻ സാധിച്ചതിൽ സന്തോഷിക്കുന്നുവെന്നും ഈ മനോഹരമായ സ്ഥലത്ത് നാല് വർഷത്തിനിടെയിലെ മൂന്നാമത്തെ സന്ദർശനമാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സന്ദർശനത്തിനിടെ നരേന്ദ്ര മോദി ശ്രീലങ്കൻ പ്രസിഡന്റ് മൈത്രപാല സിരിസേന, പ്രതിപക്ഷ നേതാവ് മഹീന്ദ രാജപക്‌സെ എന്നിവരുമായി ചർച്ച നടത്തും. കൂടാതെ അവിടെയുള്ള ഇന്ത്യക്കാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

Happy to be back in Sri Lanka, my third visit to this beautiful island in four years. Share the warmth shown by the people of SL in equal measure. India never forgets her friends when they are in need. Deeply touched by the ceremonial welcome. @RW_UNP pic.twitter.com/wjZjKPno01

— Narendra Modi (@narendramodi) June 9, 2019


ഏപ്രിൽ 21 ഈസ്റ്റർ ദിനത്തിൽ പള്ളികളും ആഡംബര ഹോട്ടലുകളിലും നടന്ന സ്ഫോടനത്തിൽ 250 പേർ കൊല്ലപ്പെട്ടതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും. സന്ദർശനം പൂർത്തിയാക്കി ഇന്ന് മൂന്ന് മണിക്ക് തിരിച്ച് ഇന്ത്യയിലേക്ക് മടങ്ങും. മാലിദ്വീപിൽ നിന്നാണ് മോദി കൊളംബോയിലേക്ക് പോയത്. മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹം മുഹമ്മദ് സോലിഹുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.