മാവേലിക്കര: കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. മാവേലിക്കര കുടുംബകോടതിക്കു സമീപമാണ് സംഭവം. ഞായറാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. ചെട്ടികുളങ്ങര കൈതവടക്ക് കൃഷ്ണവിലാസത്തിൽ രാധാകൃഷ്ണപിള്ളയുടെയും സരളയുടെയും മകൻ ആർ.രഞ്ജിത് (35), ഈരേഴ വടക്ക് അമ്പയിൽ വേണുഗോപാലൻ നായരുടെയും ചന്ദ്രികയുടെയും മകൻ വിനേഷ് (32) എന്നിവരാണു മരിച്ചത്.