തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട് എംപിയായതിന് ശേഷമുള്ള മണ്ഡല പര്യടനം വൻ വിജയമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ കിടിലൻ രാഷ്ട്രീയ നിരീക്ഷണവുമായെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. സന്തോഷ് പണ്ഡിറ്റിന്റെ അഭിപ്രായത്തിൽ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മത്സരിച്ച് കേരളാ മുഖ്യമന്ത്രിയാകണം. ഇന്ത്യ൯ പ്രധാനമന്ത്രി ആകുന്നതിന് മുമ്പ് മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നു. മോദിജി ക്ക് ആകാമെങ്കിൽ രാഹുൽ ജിക്ക് ആയിക്കൂടെയെന്നാണ് സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം..
രാഹുൽജിയുടെ വയനാട് പര്യടനം ഒരു വ൯ വിജയമായ് തുടരുകയാണല്ലോ. അദ്ദേഹത്തെ കാണുവാ൯ എല്ലായിടത്തും വ൯ ജനാവലി വരുന്നുണ്ടെ.
എന്റെ ഒരു അഭിപ്രായത്തിൽ ഇനി വരുന്ന കേരളാ നിയമസഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം മുന്നിൽ നിന്നും നയിക്കണം. അങ്ങനെ വിജയിച്ചു വന്നാൽ കേരളത്തിലെ മുഖ്യമന്ത്രിയും ആകാവുന്നതേ ഉള്ളൂ. പിന്നെ കേരളാ മുഖ്യമന്ത്രിയായ് രാഹുൽ ജി ഭരിക്കുന്നതിനിടയിലാകും 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പ് വരിക. ആദ്യം അതിൽ മത്സരിക്കാതിരിക്കുക. എന്നാൽ കോൺഗ്രസിന് 300+ സീറ്റ് കിട്ടിയാൽ ഉടനെ വയനാട്ടിലെ അപ്പോഴത്തെ എംപിയോട് രാജി വെക്കുവാ൯ നി൪ദ്ദേശിച്ച് അവിടെ നിന്നും 5,00,000+ ഭൂരിപക്ഷത്തില് ജയിച്ച് പ്രധാനമന്ത്രി ആവുക. അതൊരു ഐഡിയ അല്ലേ..
അതല്ല 2024ലോക്സഭ തിരഞ്ഞെടുപ്പിൽ വീണ്ടും ബി.ജെ.പി 333+ സീറ്റുമായ് മോദി ജീ മൂന്നാം തവണയും അധികാരത്തിൽ വന്നാൽരാഹുൽ ജി കേരളാ മുഖ്യനായ് തുടരുക.. ഒരു അധികാര കസേരയിൽ പ്രവ൪ത്തിച്ചതിന്റെ അനുഭവവും പരിചയവും 2029 ലെ ലോകസഭാ ഇലക്ഷനിലെങ്കിലും ഗുണവും ചെയ്യും..ഇതൊരു നല്ല ആശയമല്ലേ.. രാഹുൽ ജി കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി എന്ന നിലയിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ കോൺഗ്രസ് തരംഗം ആവ൪ത്തിക്കുമോ...? (വാൽകഷ്ണം.. ഇന്ത്യ൯ പ്രധാനമന്ത്രി ആകുന്നതിന് മുമ്പ് മോദി ജീ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നു. മോദി ജീ ക്ക് ആകാമെങ്കിൽ രാഹുൽ ജിക്കും ആയിക്കൂടെ..മുഖ്യമന്ത്രി പദം അത്ര മോശം പണിയൊന്നും അല്ല)