cyclonic

തിരുവനന്തപുരം: അറബിക്കടലിൽ തെക്കുകിഴക്കൻ ഭാഗത്ത് ലക്ഷദ്വീപിന് സമീപം ന്യൂനമർദ്ദം രൂപംകൊണ്ടു. സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് സൂചന. തീവ്രന്യൂനമർദ്ദമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിനും ലക്ഷ ദ്വീപിനും ഇടയിൽ തീര പ്രദേശങ്ങളിലും തീര സംസ്ഥാനങ്ങളിലും വളരെ ശക്തമായിട്ടുള്ള മഴയ്ക്കാണ് സാധ്യത. കൂടാതെ കടൽക്ഷോഭത്തിനും സാധ്യതയുണ്ട്. കേരളം, കർണാടക, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ നിർദ്ദേശിച്ചു. തുടർന്ന് കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.