child

ജുബൈൽ: മലയാളി കുടുംബം സഞ്ചരിച്ച കാർ മറിഞ്ഞ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. തൃശൂർ ചേലക്കര കിളിമംഗലം കിഴക്കേപ്പുറത്ത് വീട്ടിൽ സയ്യിദ് ഷഫീഖ് തങ്ങളുടെയും അഫീഫ ബീവിയുടെയും ഏകമകൾ ഫാത്തിമ ശുഹദായാണ് മരിച്ചത്. ഇന്നലെ പുലർച്ചെ അ‌ഞ്ചുമണിയോടെ യു.എ.ഇ അതിർത്തിയിലുള്ള സാൽവാക്കിന് സമീപമാണ് അപകടം നടന്നത്.

പെരുന്നാൾ അവധിക്ക് കുംടുംബാംഗങ്ങളെ സന്ദർശിക്കാൻ ദുബായിയിൽ പോയി, തിരിച്ച് ജുബൈലിലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്. കുടുംബം സഞ്ചരിച്ച ടൊയോട്ട പ്രാഡോ കാർ മറിയുകയായിരുന്നു. ഷഫീഖ് തങ്ങളാണ് വണ്ടി ഓടിച്ചിരുന്നത്. ഇദ്ദേഹവും ഭാര്യയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കുട്ടിയുടെ മൃതദേഹം സാൽവ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദമ്മാമിൽ ഖബറടക്കും. ദുബൈയിലെ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുകയാണ് ഷഫീഖ് തങ്ങൾ.