ഓവൽ: ലോകകപ്പ് ക്രിക്കറ്റിൽ നിലവിലെ ചാമ്പ്യനമാരായ ഓസ്ട്രേലിയക്കെതിരെ ബാറ്റിംഗ് തുടരുന്ന ഇന്ത്യൻ ഓപ്പണർമാരായ ശിഖർ ധവാനും രോഹിത് ശർമയ്‌ക്കും അർധസെഞ്ചുറി. 53 പന്തിൽ ഏഴു ബൗണ്ടറി സഹിതമാണ് ധവാൻ 28–ാം ഏകദിന അർധസെഞ്ചുറിയിലേക്ക് എത്തിയത്. 61 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് രോഹിത്തിന്റെ അർധസെഞ്ചുറി. ഓപ്പണിംഗ് വിക്കറ്റിൽ രോഹിത് ശർമയ്ക്കൊപ്പം ധവാൻ സെഞ്ചുറി കൂട്ടുകെട്ടും സ്ഥാപിച്ചു.
രോഹിത് ശർമ, ശിഖർ ധവാൻ എന്നിവരാണ് ക്രീസിൽ. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോഹ്‌ലിയും രോഹിത് ശർമയും തന്നെയാണ് ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത്. ഒപ്പം എം എസ് ധോണി മധ്യനിരയുടെ ശക്തിയാണ്. ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവും ഇന്ത്യയുടെ പ്രതീക്ഷയാണ്. വെസ്റ്റ് ഇൻഡീസിനെതിരെ അവിശ്വസനീയ വിജയം നേടിയതിന്റെ ആത്മവിശ്വാസമാണ് കങ്കാരുക്കൾക്ക് ഉള്ളത്. 23 ഓവറിൽ 131 റൺസ് എന്ന നിലയിലാണ് ഇപ്പോൾ ഇന്ത്യ.