പാലക്കാട്: ആംബുലൻസും മിനി ലോറിയും കൂട്ടിയിടിച്ച് എട്ട്പേർ മരിച്ചു.പാലക്കാട്തണ്ണിശ്ശേരിയിലാണ് അപകടം ഉണ്ടായത്. പട്ടാമ്പി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ആംബുലൻസ് ഡ്രൈവർ സുധീർ, നാസർ, ഫവാസ്,സുബൈർ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആംബുലൻസിലുള്ള എട്ടുപേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചുവെന്നാണ് കിട്ടുന്ന വിവരം. നെല്ലിയാമ്പതിയിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് വന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.