dharmajan-

മീൻ വാങ്ങിയാൽ ജയറാമിന്റെ പുതിയ ചിത്രമായ ഗ്രാന്റ് ഫാദറിന്റെ ടിക്കറ്റ് സൗജന്യം. ഞെട്ടണ്ട ഏതെങ്കിലും മീൻമാർക്കറ്റിൽ നിന്ന് മീൻ വാങ്ങിയാൽ പോര ടിക്കറ്റ് വേണമെങ്കിൽ ധർമ്മജന്റെ ഉടമസ്ഥതയിലുള്ള ധർമ്മൂസ് ഫിഷ് ഹബ്ബിൽ നിന്ന് തന്നെ വീൻ വാങ്ങണം. ഫേസ്ബുക്കിലൂടെ ധർമ്മജൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 500 രൂപയ്ക്ക് മുകളിൽ മീൻ വാങ്ങിയാലാണ് ടിക്കറ്റ് ലഭിക്കുക. 500 രൂപയ്ക്ക് മീൻ വാങ്ങുന്നവർക്ക് ഒരു ടിക്കറ്റും 750 രൂപയ്ക്ക് മീൻ വാങ്ങുന്നവർക്ക് രണ്ട് ടിക്കറ്റും 1000 രൂപയ്ക്ക് മീൻ വാങ്ങുന്നവർക്ക് മൂന്ന് ടിക്കറ്റുമാണ് ലഭിക്കുക. ജൂൺ ഒമ്പത് മുതൽ ജൂൺ 13വരെയാണ് ഓഫർ കാലാവധി.

സിനിമ ടിക്കറ്റുമായിട്ട് വന്നാൽ മീൻ തരുമോ?, സഹോ ഒരു ടിക്കറ്റ് അങ്ങോട്ട് തന്നാൽ 500 രൂപ ഇങ്ങോട്ട് തരുവോ?, ഇതിപ്പോ സിനിമയ്ക്ക് ആൾ കയറാൻ ആണോ അതോ മീൻ കച്ചോടം ആവാൻ ആണോ,,,,,ഒരു പിടുത്തവും ഇല്ല, ഒരു സംശയം സിനിമ കാണാൻ വരുമ്പോൾ മീനിനെ കൊണ്ട് വരണോ എന്നിങ്ങനെ രസകരമായ നിരവധി കമന്റുകളാണ് പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

നിങ്ങൾക്കായി... Dharmoo’s Fish Hub ഇൽ നിന്നും മീൻ വാങ്ങൂ My Great Grandfather സിനിമ ticket സൗജന്യമായി നേടൂ. June 9th മുതൽ - ജൂൺ 13th വരെ Dharmoo’s ഇൽ നിന്ന് മീൻ വാങ്ങുന്നവർക്ക് Rs. 500/- or above 1 Ticket Rs 750/- or above 2 Ticket Rs. 1000/- or above 3 Ticket.