ഓവൽ: ലോകകപ്പിൽ ഇന്ത്യൻ ഓപ്പണർമാരായ ശിഖർ ധവാനും രോഹിത് ശർമയ്ക്കും അർധസെഞ്ചുറിക്ക് പിന്നാലെ
രോഹിത്ത് പുറത്ത്. 53 പന്തിൽ ഏഴു ബൗണ്ടറി സഹിതമാണ് ധവാൻ 28–ാം ഏകദിന അർധസെഞ്ചുറിയിലേക്ക് എത്തിയത്. 61 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് രോഹിത്തിന്റെ അർധസെഞ്ചുറി. ഓപ്പണിംഗ് വിക്കറ്റിൽ രോഹിത് ശർമയ്ക്കൊപ്പം ധവാൻ സെഞ്ചുറി കൂട്ടുകെട്ടും സ്ഥാപിച്ചു. ഇപ്പോൾ ധവാൻ 67 റൺസോടെയും കോഹ്‍ലി റണ്ണൊന്നുമെടുക്കാതെയുമാണ് ക്രീസിൽ.