news

1. പാലക്കാട്ടെ തണ്ണിശേരിയില്‍ വാഹനപകടത്തില്‍ എട്ട് മരണം. ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. പട്ടാമ്പി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ആംബുലന്‍സ് ഡ്രൈവര്‍ സുധീര്‍, പട്ടാമ്പി സ്വദേശികളായ നാസര്‍, ഫവാസ്, സുബൈര്‍, ഷാഫി, സുലൈമാന്‍ എന്നിവരാണ് മരിച്ചത്. നെല്ലിയാമ്പതിയില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. അപകടത്തില്‍ പെട്ടവരെ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കും വഴിയാണ് വീണ്ടും അപകടമുണ്ടായത്.
2. അപകടത്തില്‍പ്പെട്ട ഒരു കുട്ടിയുടെ നില അതീവ ഗുരുതരം. ആംബുലന്‍സ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. നെല്ലിയാമ്പതിയില്‍ നിന്നു പാലക്കാട്ടേക്ക് വരികയായിരുന്നു ആംമ്പുലന്‍സ്. അപകടത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്നു എല്ലാവരും മരിച്ചതായി സൂചന. ആംബുലന്‍സ് വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്ത് എടുത്തത്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
3. ശബരിമല വിഷയത്തില്‍ നഷ്ടപ്പെട്ട വിശ്വാസികളുടെ പിന്തുണ തിരിച്ചു പിടിക്കണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി. അത് എങ്ങനെ വേണമെന്ന് സംസ്ഥാന ഘടകത്തിന് തീരുമാനിക്കാം. തീരുമാനം, കേരളത്തില്‍ പാര്‍ട്ടി അനുഭാവി വോട്ടുകള്‍ നഷ്ടമാന്നെ കേന്ദ്ര കമ്മിറ്റി വിലയിരുത്തലിനെ തുടര്‍ന്ന്. ഇത് വീണ്ടെടുക്കാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിച്ച് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും സംസ്ഥാന ഘടകത്തോട് കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു
4. പാര്‍ട്ടിയുടെ തോല്‍വി മറികടക്കാന്‍ 11 ഇന കര്‍മ പരിപാടികളും ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗം രൂപം നല്‍കി. പ്ലീന തീരുമാനങ്ങളില്‍ ഏതൊക്ക നടപ്പാക്കിയെന്ന് സംസ്ഥാന ഘടകം വിശദീകരിക്കണം എന്നും കേന്ദ്ര കമ്മിറ്റി. നിലവില്‍ രാഷ്ട്രീയ അടവുനയവുമായി മുന്നോട്ട് പോകും. നഷ്ടപ്പെട്ട വോട്ട് ബാങ്ക് തിരിച്ചു പിടിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.


5. ബാലഭാസ്‌കറിന്റെ മരണത്തിന് കാരണമായ വാഹനപകടത്തില്‍ ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ച്. ആസൂത്രിത അപകടമല്ലെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍. സ്വാഭാവിക അപകടമെന്ന് പ്രാഥമിക നിഗമനം. വാഹനത്തിലുള്ളവര്‍ ബോധപൂര്‍വ്വം അപകടം സൃഷ്ടിക്കില്ലെന്നും ക്രൈംബ്രാഞ്ച്. ബാലഭാസ്‌കറിന്റെ അച്ഛന്റെ പരാതിയില്‍ അന്വേഷണം തുടരുമെന്നും ക്രൈംബ്രാഞ്ച്
6. ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ അടക്കം വിശദമായ പരിശോധന നടത്താനും തീരുമാനം. അതേസമയം, അപകട സമയത്ത് വാഹനം ഓടിച്ചത് സംബന്ധിച്ച് ദൃക്സാക്ഷികളുടെ മൊഴികളില്‍ വൈരുദ്ധ്യം. വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍ തന്നെ എന്ന് ദൃക്സാക്ഷിയായ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അജി. വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിക്കുന്നത് നേരില്‍ കണ്ടിരുന്നു. സംഭവ സ്ഥലത്ത് ദുരൂഹത ഉണ്ടാക്കുന്ന തരത്തില്‍ മറ്റാരും ഇല്ലായിരുന്നു. അപകട സമയത്ത് കാറിനൊപ്പം ഒരു വെള്ള സ്വിഫ്റ്റ് കാറുണ്ടായിരുന്നു. ആറ്റിങ്ങലില്‍ വച്ച് ബസിനെ ഇരുകാറുകളും ഓവര്‍ ടേക്ക് ചെയ്തിരുന്നു എന്നും അജി
7. അപകടത്തില്‍ ഒന്നാം ദൃക്സാക്ഷിയാണ് കെ.എസ്.ആര്‍.ടി.സി ഡ്രൈവറും വെള്ളറട സ്വദേശിയുമായ അജി. അതിനിടെ, അപകട സമയത്ത് വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ എന്ന് പ്രകാശ് തമ്പിയുടെ സുഹൃത്ത് ജമീല്‍. കൊല്ലത്തെ ജ്യൂസ് കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. പ്രകാശ് തമ്പിയുടെ കൂടെ താനും സുഹൃത്ത് സനല്‍ രാജും ഒപ്പം പോയിരുന്നു. ഡ്രൈവര്‍ അര്‍ജുന്‍ മൊഴി മാറ്റിയതിനെ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ പരിശോധിച്ചത് എന്നും വെളിപ്പെടുത്തല്‍.
8. അറബിക്കടലില്‍ കേരളത്തിനും ലക്ഷദ്വീപിനും ഇടയില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടു. സംസ്ഥാനത്ത് മഴ ശക്തമാകും. അതിതീവ്ര ന്യൂനമര്‍ദമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 48 മണിക്കൂറിന് അകം അതി തീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യത. മത്സ്യത്തൊഴിലാളികള്‍ക്കും കാലാവസ്ഥാ നിരീക്ഷണ കേന്ദത്തിന്റെ ജാഗ്രതാ നിര്‍ദേശം.
9. സംസ്ഥാനത്ത് നാളെയും മറ്റന്നാളും കാലവര്‍ഷത്തിന്റെ ശക്തി കുറഞ്ഞേക്കും. നാളെ കണ്ണൂരും കോഴിക്കോട്ടും യെല്ലോ അലര്‍ട്ടും ബുധനാഴ്ച മലപ്പുറത്തും കോഴിക്കോടും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയുടെ പലഭാഗങ്ങളിലും കനത്ത മഴ പെയ്തു. തെക്കന്‍ ജില്ലകളില്‍ ചെറിയ തോതില്‍ മഴ പെയ്തു.
10. വടക്കന്‍ ജില്ലകളില്‍ വരണ്ട കാലാവസ്ഥയും കടുത്ത ചൂടും തുടരുകയാണ്. വരും ദിവസങ്ങളില്‍ മഴ കടുതല്‍ ശക്തമാകും എന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയുള്ള കാറ്റിന് സാധ്യത ഉണ്ട്. കടല്‍ പ്രക്ഷുബ്ദമാകാനും സാധ്യത. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ഇടിമിന്നലിനും സാധ്യത.
11. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയെയും മാലിദ്വീപിനെയും ബന്ധിപ്പിച്ചുള്ള ഫെറി സര്‍വീസിന് കരാറായി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് സോലിഹും തമ്മിലാണ് കരാര്‍ ഒപ്പുവച്ചത്. ഫെറി സര്‍വീസിന്റെ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് കേരളമാണ്. കേരളത്തിലെ കൊച്ചി തീരത്ത് നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലെ കുല്‍ഹുദുഫുഷി എന്ന പവിഴദ്വീപിലൂടെ മാലിദ്വീപിന്റെ ആസ്ഥാനമായ മാലിയിലേക്കാണ് സര്‍വീസ് ആരംഭിക്കുന്നത്.
12. ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ സ്ഥിരമായി പാസഞ്ചര്‍ കം കാര്‍ഗോ ഫെറി സര്‍വ്വീസ് ആരംഭിക്കാനാണ് തീരുമാനം. ഇതിന്റെ നടപടികള്‍ വേഗത്തില്‍ ആരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സര്‍വീസിനെ ആരംഭിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ടൂറിസം വികസനത്തിന് ഈ സര്‍വീസ് പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി.