ഓവൽ: ലോകകപ്പില്‍ ആസ്‌ട്രേലിയക്കെതിരെ ഇന്ത്യൻ ഓപ്പണർ ശിഖര്‍ ധവാന് സെഞ്ച്വറി. ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്. ധവാന് പുറമെ ഓപ്പണര്‍ രോഹിത് ശർമ്മയും നായകന്‍ വിരാട് കോലിയും അർദ്ധ സെഞ്ചുറി നേടിയിരുന്നു. ഇപ്പോൾ വിവരം ലഭിക്കുമ്പോൾ 45.3 ഒാവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 298 റൺസ് നേടിയിട്ടുണ്ട്. കോലിയും ഹാർദ്ദിക് പാണ്ഡ്യയുമാണ് ക്രീസിൽ.