jdu

പാട്ന: നാല്​ സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ ജനതാദൾ (യു) ഒറ്റയ്ക്ക് മത്സരിക്കും. പാട്​നയിൽ ഇന്നലെ നടന്ന ജെ.ഡി.യു ഉന്നതാധികാര സമിതി യോഗത്തിലാണ്​ തീരുമാനം. ഹരിയാന, ജമ്മുകാശ്​മീർ, ജാർഖണ്ഡ്​, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് ബി.ജെ.പിയുമായി സഖ്യമില്ലാതെ ഒറ്റയ്ക്ക്​ മത്സരിക്കാൻ പാർട്ടിയുടെ തീരുമാനം. ബീഹാറിന്​ പുറത്ത്​ ഒരു പാർട്ടിയുമായും ജെ.ഡി.യു സഖ്യത്തിലേർപ്പെടുന്നില്ലെന്നും നാല്​ സംസ്ഥാനങ്ങളിൽ തിര​ഞ്ഞെടുപ്പിനെ നേരിടാനുള്ള പദ്ധതികൾ സംബന്ധിച്ച്​ ചർച്ച ചെയ്​തതായും ജെ.ഡി.യു നേതാവ്​ ഗുലാം റസൂൽ ബലിയാവി പറഞ്ഞു.

രണ്ടാം നരേ​ന്ദ്രമോദി സർക്കാർ മന്ത്രിസഭയിൽ ജെ.ഡി.യുവിന്​ പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. അതുപോലെ തന്നെ ബീഹാറിൽ മന്ത്രിസഭാ വിപുലീകരണം നടത്തിയപ്പോൾ ഒരു സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് നൽകിയത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജെ.ഡി.യു ദേശീയ വൈസ് പ്രസിഡന്റുമായ പ്രശാന്ത് കിഷോറും യോഗത്തിൽ പങ്കെടുത്തു.