ഓവൽ : ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ന് നടന്ന മത്സരത്തിൽ ഓപ്പണിംഗ് ബാറ്റ്സ്മാൻ രോഹിത് ശർമ്മയെ തേടിയെത്തിയത് രണ്ട് റെക്കാഡുകൾ. ഓസ്ട്രേലിയക്കെതിരെ 2000ൽ കൂടുതൽ റൺസ് നേടുന്ന നാലാമത്തെ ബാറ്റ്‌സ്മാനും അതിവേഗം 2000 കടക്കുന്ന താരവുമായി രോഹിത് മാറി. ഇന്ന് മത്സരത്തിനിറങ്ങുംമുമ്പ് 18 റൺസായിരുന്നു രോഹിത്തിന് വേണ്ടിയിരുന്നത്. ആഡം സാമ്പയുടെ ഓവറിലാണ് രോഹിത് റെക്കാഡ് നേട്ടം കൈവരിച്ചത്. ഓസ്‌ട്രേലിയക്കെതിരെ തന്റെ 37-ാം ഇന്നിംഗിസിലാമയിരുന്നു രോഹിത് 2000 കടന്നത്. ഇതോടെ പിന്നിലാക്കിയത് 40 ഇന്നിംഗ്സുകളെടുത്ത സച്ചിന്റെ റെക്കോർഡാണ് പിന്നിലായത്. 44 ഇന്നിംഗ്സുകളെടുത്ത വിവിയന്‍ റിച്ചാർഡ്‌സാണ് മൂന്നാമത്.
ഓസ്ട്രേലിയയ്ക്കെതിരെ സച്ചിന് ശേഷം 2000 നേടുന്ന താരവും രോഹിത് ശർമ്മയാണ്.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സെഞ്ച്വരി നേടിയ ശിഖർ ധവാൻ (117), രോഹിത് ശർമ്മ (57), ക്യാപ്ടൻ വിരാട് കോഹ്ലി (82), ഹാർദിക് പാണ്ഡ്യ (48), ധോണി (27) എന്നിവരുടെ ബാറ്റിംഗ് മികവിൽ ഇന്ത്യ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 352 റൺസ് നേടിയിരുന്നു.