modi-

തിരുപ്പതി: മാലദ്വീപിലും ശ്രീലങ്കയിലും നടത്തിയ വിദേശപര്യടനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിനെത്തി. രണ്ടാമതും പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത ശേഷമുള്ള മോദിയുടെ ആദ്യതിരുപ്പതി സന്ദർശനമാണിത്.

ആന്ധ്രാപ്രദേശ് ഗവർണർ ഇ.എസ്.എൽ. നരസിംഹൻ, മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി, കേന്ദ്രമന്ത്രി ജി. കൃഷ്ണൻ റെഡ്ഡി, ബി.ജെ.പി നേതാക്കൾ, മുതിര്‍ന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്നാണ് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചത്.