world-cup

ലാഹോർ: ലോകകപ്പ് ക്രിക്കറ്റ് തുടങ്ങിയതോടെ ക്രിക്കറ്റ് ആരാധകർ തങ്ങളുടെ ടീമുകളുടെ മത്സരങ്ങളെ ഏറെ ആഘോഷത്തോടെയാണ് എതിരേറ്റത്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾക്ക് വേണ്ടി ആരാധകർ സോഷ്യൽ മീഡിയയിലൂടെയും മറ്റും വാദ പ്രതിവാദങ്ങൾ നടത്തുമ്പോൾ പാക് ആരാധകരുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വെെറലാകുന്നത്. പാകിസ്ഥാനിൽ ഒരു വലിയ വിഭാഗം ക്രിക്കറ്റ് ആരാധകർ വിരാട് കോഹ്ലിയെ ആരാധിക്കുന്നുണ്ടെന്ന് ചിത്രങ്ങളിലൂടെ വ്യക്തമാകുന്നു.

ഞങ്ങൾക്ക് കാശ്മീർ വേണ്ട പകരം കോലിയെ തന്നാൽ മതിയെന്നുള്ള മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുള്ള പാക് ആരാധകരുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അതിന്റെ കൂടെ പാകിസ്ഥാന്റെ ദേശീയ പതാകയും ബാനറും കൂടെ പിടിച്ചിട്ടുണ്ട്. നേരത്തെ വിരാട് കോലി എത്രത്തോളം പാക്കിസ്ഥാനിൽ ആരാധിക്കപ്പെടുന്നുണ്ടെന്ന് മുൻ പാക് താരം യൂനിസ് ഖാൻ വെളിപ്പെടുത്തിയിരുന്നു. ലാഹോറിൽ നിന്നുള്ള ചിത്രങ്ങളാണ് പാക് ആരാധകർക്ക് കോഹ്ലിയോടുള്ള സ്നേഹം വെളിപ്പെടുത്തുന്നത്.

കോഹ്ലിക്കുറിച്ചുള്ള ട്വീറ്റുകളും പാകിസ്ഥാനിൽ സജീവമാണ്. ഒരു പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകന്‍ ബൈക്കില്‍ വിരാട് കോഹ്ലിയുടെ പേരെഴുതിയ ജേഴ്‌സിയണിഞ്ഞ് ബൈക്കിൽ യാത്ര ചെയ്യുന്ന ചിത്രവും ശ്രദ്ധേയമായിരുന്നു. ഒരു ക്രിക്കറ്റ് താരമെന്നുള്ള അംഗീകാരമായിട്ടാണ് ഇന്ത്യൻ ആരാധകർ അതിനെ കാണുന്നത്.

These pictures shows that how much people of Pakistan loves #ViratKohli

🇮🇳 #INDvAUS #TeamIndia pic.twitter.com/7bUAVzSQpA

— V I P E R™ (@TheViper_offl) June 9, 2019


A virat kohli fan spotted at canal road lahore.

No matter how much hatred the media houses incite between the two nations. Cricket will always unite us. #ViratKohli pic.twitter.com/1Www8m7nYm

— Sardar Safeer Maan (@safeermaan) June 9, 2019