ന്യൂഡൽഹി: എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഭോപ്പാലിലെ ചേരിയിൽ മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞിരുന്ന പെൺകുട്ടിയെ ശനിയാഴ്ച വൈകിട്ട് മുതൽ കാണാനില്ലായിരുന്നു. പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. അതേസമയം, കുട്ടിയെ കാണാനില്ലെന്ന് പരാതി നൽകിയെങ്കിലും പൊലീസ് അത് അവഗണിച്ചെന്ന് ബന്ധുക്കൾ ആരോപിച്ചു. യു.പിയിലെ അലിഗഡിൽ രണ്ടുവയസുകാരിയെ കൊലപ്പെടുത്തി, കണ്ണുചൂഴ്ന്നെടുത്ത സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിലാണ് വീണ്ടും മറ്റൊരു പെൺകുട്ടികൂടി കൊല്ലപ്പെട്ടിരിക്കുന്നത്. പ്രതികൾ കടംവാങ്ങിയ 10000 രൂപ മാതാപിതാക്കൾ തിരികെ ചോദിച്ചതിന്റെ പ്രതികാരമെന്നോണമാണ് അലിഗഡിൽ പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്.