icc

ഓവൽ: ഇന്ത്യയ്ക്കെതിരെ 352 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയയ്ക്ക് ആദ്യവിക്കറ്റ് നഷ്ടമായി. 36 റൺസെടുത്ത ആറോൺ ഫ്രിഞ്ച് ആണ് റൺഔട്ടായത്. 15 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ71 റൺസ് എന്ന നിലയിലാണ് ആസ്ട്രേലിയ. 23 റൺസുമായി വാർണറും സ്മിത്തുമാണ് ക്രിസീൽ.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശിഖർ ധവാന്റെ സെഞ്ച്വറിയുടെ മികവിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 352 റൺസാണ് നേടിയത്. ധവാന് പുറമെ ഓപ്പണർ രോഹിത് ശർമ്മയും നായകൻ വിരാട് കോലിയും അർദ്ധ സെഞ്ച്വറി നേടി. ഒാവലിൽ മത്സരത്തിലൂടെ ആസ്‌ട്രേലിയക്കെതിരേ ഏകദിനത്തിൽ 2000 റൺസ് പൂർത്തിയാക്കുന്ന നാലാമത്തെ താരമെന്ന റെക്കോഡ് രോഹിത് ശർമ്മ സ്വന്തമാക്കി.ധവാനും രോഹിതും ഓപ്പണിംഗ് വിക്കറ്റിൽ 127 റൺസ് കൂട്ടിച്ചേർത്ത് മികച്ച തുടക്കമാണ് നൽകിയത്. തുടർന്ന് ഹാർദിക് പാണ്ഡ്യയും എം.എസ് ധോനിയും കെ.എൽ രാഹുലും ഇവർക്ക് പിന്തുണയുമായി സ്കോർ ഉയർത്തി.