jayaram

ജയറാമും തമിഴ് താരം വിജയ് സേതുപതിയും പ്രധാന വേഷങ്ങളിലെത്തുന്ന മാർക്കോണി മത്തായിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സത്യം ഓഡിയോസ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെട്ടുന്നത് സനിൽ കളത്തിലാണ്.

സത്യം മൂവീസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എം.ജിയാണ് നിർമ്മാണം. ചിത്രത്തിൽ ആത്മീയയാണ് നായിക. അജു വർഗീസ്, സിദ്ധാർത്ഥി ശിവ, സുധീർ കരമന, കലാഭവൻ പ്രജോദ്, ജോയി മാത്യു , ടിനിടോം, അനീഷ്, പ്രേം പ്രകാശ്, ആൽഫി, നരേൻ, ഇടവേള ബാബു, മുകുന്ദൻ, ദേവി അജിത്ത്, റീന ബഷീർ, മല്ലിക സുകുമാരൻ, ലക്ഷ്മിപ്രിയ, ശോഭ സിംഗ്, അനാർക്കലി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

സനിൽ കളത്തില്‍, റെജീഷ് മിഥില എന്നിവർചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാജൻ കളത്തിൽ നിർവഹിക്കുന്നു. അനിൽ പനച്ചൂരാൻ, ബി.കെ ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് എം. ജയചന്ദ്രനാണ് സംഗീതം.