ചേലക്കര: ഭാരതപ്പുഴയുടെ തൊഴുപ്പാടം കടവിൽ മീൻ പിടിക്കാൻ പോയ യുവാക്കളിൽ ഒരാൾ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. തൊഴുപ്പാടം മുല്ലയ്ക്കൽ കല്യാണിയുടെ മകൻ മോഹൻദാസാണ് (47) മരിച്ചത്. ഇയാളുടെ ബന്ധു ഉണ്ണിക്കൃഷ്ണന്റെ മകൻ രാജേഷിനായുള്ള (25) തെരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ഇവർ ഒഴുക്കിൽപെട്ടതോടെ നാട്ടുകാർ ഓടിക്കൂടിയെങ്കിലും രക്ഷിക്കാനായില്ല. പ്രേമയാണ് മോഹൻദാസിന്റെ ഭാര്യ. പ്രണവ്, പ്രബി എന്നിവർ മക്കളാണ്. രാജേഷ് അവിവാഹിതനാണ്. ഉമേഷ്, ജിജേഷ്, ദിനേഷ് എന്നിവർ സഹോദരങ്ങൾ.