pratap-chandra-sarangi

ന്യൂഡൽഹി: ക്രിസ്ത്യൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനേയും രണ്ട് മക്കളേും ചുട്ടുകൊന്നത് കേസിൽ തന്റെ പേര് വലിച്ചിഴക്കുന്നത് കേരളീയരാണെന്ന് കേന്ദ്ര സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. കൊലപാതകത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല ഒഡീഷാ മോദിയെന്ന പ്രചരണം നടത്തുന്നത് മാധ്യമങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

നരേന്ദ്രമോദിയും താനും തമ്മിൽ ആകാശവും ഭൂമിയും തമ്മിലുള്ള വ്യത്യാസമാണ് ഉള്ളതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 1999 ജനുവരിയി 22നാണ് ഒമ്പത് വയസ്സായ ഫിലിപ്പ്, ഏഴ് വയസ്സായ തിമോത്തി എന്നീ രണ്ട് ആൺമക്കളോടൊപ്പം സ്റ്റെയിൻസും കൊല്ലപ്പെടുന്നത്. ധാരാസിംഗിന്റെ നേതൃത്വത്തിൽ ബജ്റംഗദള്‍ പ്രവർത്തകരാണ് മൂന്നു പേരെയും ചുട്ടുകൊന്നത്. ഇതേസമയം ഒഡിഷയിലെ ബജ്‌റംഗ്ദളിന്റെ നേതാവായിരുന്നു പ്രതാപ് ചന്ദ്ര സാരംഗി. 2002ൽ ഒഡിഷ നിയമസഭയിലേക്ക് ഇരച്ചു കയറി ‘ജയ് ശ്രീറാം’ വിളിക്കുകയും വസ്തുക്കൾ തകർക്കുകയും ചെയ്തതിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.

നിലവിൽ മോദി മന്ത്രിസഭയിലെ മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രിയാണ്പ്രതാപ് ചന്ദ്ര സാരംഗി. ഒഡീഷയിലെ ബാലസോർ മണ്ഡലത്തിൽ നിന്ന് 12,​956 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ച് കയറിയത്. എതിർ സ്ഥാനാർത്ഥി ബി.ജെ.ഡിയുടെ കോടീശ്വരനായ രബീന്ദ്രജീനയെയാണ് പരാജയപ്പെടുത്തിയത്.മൃഗസംരക്ഷണ മന്ത്രിയെന്ന നിലയ്ക്ക് പശു സംരക്ഷണത്തിനാണ് പ്രധാന്യം നല്‍കുന്നതെന്നും അദ്ദേഹം ​വ്യക്തമാക്കി.