kim-jong-un

ലണ്ടൻ: എതിർത്ത് സംസാരിച്ച് സെെനിക ജനറലിനെ കൊലയാളി മത്സ്യത്തിന് തിന്നാൻ കൊടുത്ത് ഉത്തരകൊറിയൻ ഭരണാധികാരിയുടെ ക്രൂരത. തനിക്കെതിരെ എതിർത്ത് സംസാരിച്ച സൈനിക ജനറലിനെ കിം ജോങ് ഉൻ കെെയ്യും തലയും വെട്ടിമാറ്റിയാണ് കൊലയാളി മത്സ്യമായ പിരാനയ്ക്ക് ഇട്ടുകൊടുത്തത്. എന്നാൽ ആ സെെനിക ഉദ്യോഗസ്ഥന്റെ പേരുവിരങ്ങൾ പുറത്ത് വിട്ടിട്ടില്ല. വിദേശ മാ‌ദ്ധ്യമമായ ദ സൺ ആണ് സംഭവം റിപ്പോർട്ട് ചെയ്തത്.

ക്രൂരകൃത്യത്തിന് വേണ്ടി ബ്രസീലിൽ നിന്ന് പിരാനകളെ ഉത്തരകൊറിയയിലെത്തിച്ച്‌ കിം ടാങ്കിലിട്ട് വളർത്തിയിരുന്നെന്നും റിപ്പോർട്ട് ചെയ്യുന്നു. കിമ്മിന്റെ ഭരണം അട്ടിമറിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് വധശിക്ഷ നടപ്പാക്കിയത്. ലോകത്തെ ഏറ്റവും അപകടകാരിയായ മത്സ്യങ്ങളിലൊന്നാണ് പിരാനകൾ. 1965ൽ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം 'യു ഓണ്‍ലി ലിവ് ടൈ്വസ്' എന്ന ചിത്രത്തിലെ രംഗങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് വിചിത്രമായ ശിക്ഷാരീതി നടപ്പാക്കിയതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

കിമ്മിന്റെ യോങ്‌സോങ്ങിലെ വസതിയിലാണ് പിരാനകളെ വളർത്തുന്നത്. കൂർത്ത പല്ലുകളുള്ള പിരാനകൾ കൂട്ടമായാണ് ആക്രമണം നടത്തുക. അവയുടെ കെെയ്യിൽ അകപ്പെട്ടാൽ മിനുട്ടുകൾക്കുള്ളിൽ കഥ കഴിയും.