icc-

ഓവൽ : കൂറ്റൻ സ്കോർ പിന്തുടർന്ന് പൊരുതിയ ആസ്ട്രേലിയയെ 36 റൺസിന് തകർത്ത് ഇന്ത്യ. 353 റൺസുമായി വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ 50 ഓവറിൽ 316 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. സ്മിത്തിനേയും സ്‌റ്റോയിൻസിനേയും പുറത്താക്കി ഭുവനേശ്വർ കുമാറാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

സ്മിത്തും വാർണറും ഓസീസിനായി അർദ്ധ സെഞ്ചുറി നേടി. ഉസ്മാന്‍ ഖ്വാജ 42 റൺസ് അടിച്ചു. 55 റൺസുമായി കാരി പുറത്താകാതെ നിന്നു. ഇന്ത്യക്കായി ബുമ്രയും ഭുവനേഷ് കുമാറും 3 വിക്കറ്റ് വീതവും ചഹൽ 2 വിക്കറ്റും നേടി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കായി ഓപ്പണിംഗ് വിക്കറ്റിൽ ധവാനും രോഹിതും ചേർന്ന് 127 റൺസാണ് നേടിയത്. രണ്ടാം വിക്കറ്റിൽ കോഹ്‌ലിയുമായി ചേർന്ന് 93 റൺസും പടുത്തുയർത്തിയ ധവാൻ സെഞ്ചുറിക്ക് പിന്നാലെ പുറത്തായി. 109 പന്തിൽ 117 റൺസാണ് ധവാൻ നേടിയത്.