bengal-

കൊ​ൽ​ക്ക​ത്ത​:​ ​പ​ശ്ചി​മ​ബം​ഗാ​ളി​ലെ​ ​നോ​ർ​ത്ത് 24​ ​പ​ർ​ഗ​നാ​സ് ​ജി​ല്ല​യി​ലെ​ ​സ​ന്ദേ​ശ്ക​ലി​യിൽ
തൃ​ണ​മൂ​ൽ​ ​-​ ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ത​മ്മി​ലു​ണ്ടാ​യ​ ​സം​ഘ​ർ​ഷ​ത്തി​ലും​ ​വെ​ടി​വ​യ്പി​ലും​ ​എ​ട്ട് ​പേ​ർ​ ​കൊ​ല്ല​പ്പെ​ട്ടു.​ ​നി​ര​വ​ധി​ ​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ​ര​ണ്ടു​ ​പാ​ർ​ട്ടി​ക​ളി​ലെ​യും​ ​നി​ര​വ​ധി​ ​പ്ര​വ​ർ​ത്ത​ക​രെ​ ​കാ​ണാ​താ​യ​താ​യി​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​

സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​അ​മി​ത് ​ഷാ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നോ​ട് ​റി​പ്പോ​ർ​ട്ട് ​തേ​ടി.​ ​കൊ​ല്ല​പ്പെ​ട്ട​ ​എ​ല്ലാ​വ​രു​ടെ​യും​ ​വി​വ​ര​ങ്ങ​ൾ​ ​പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.​ ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​രാ​യ​ ​പ്ര​ദീ​പ് ​മൊ​ണ്ഡ​ൽ,​ ​സു​ക​ന്ത​ ​മൊ​ണ്ഡ​ൽ,​​​ ​ശ​ങ്ക​ർ​ ​മൊ​ണ്ഡ​ൽ,​​​ ​തൃ​ണ​മൂ​ൽ​ ​പ്ര​വ​ർ​ത്ത​ക​നാ​യ​ ​ഖ​യൂം​ ​മൊ​ല്ല​ ​എ​ന്നി​വ​ർ​ ​മ​രി​ച്ച​വ​രി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്നു.

തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി 12 മണിക്കൂർ ബന്ദ് നടത്താന്‍ ബിജെപി ആഹ്വാനം ചെയ്തു. മൃതദേഹങ്ങളുമായി വിലാപ യാത്ര നടത്തിയ ബി.ജെ.പി പ്രവർത്തകരെ പൊലീസ് തടഞ്ഞതും സംഘർഷത്തിന് കാരണമായി. തുടർന്ന് റോഡരികിൽ അന്ത്യകർമങ്ങൾ നടത്തുമെന്ന് ബി.ജെ.പി ഭീഷണിപ്പെടുത്തിയെങ്കിലും പിന്നീട് തീരുമാനം മാറ്റി.12ന് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് മാർച്ച് നടത്താനും ബി.ജെ.പി തീരുമാനിച്ചു.


പ​ർ​ഗ​നാ​സി​ലെ​ ​ന​സ​ത് ​മേ​ഖ​ല​യി​ൽ​ ​ശ​നി​യാ​ഴ്ച​ ​രാ​ത്രി​യോ​ടെ​ ​ആ​രം​ഭി​ച്ച​ ​സം​ഘ​ർ​ഷം​ ​ഇ​ന്ന​ലെ​ ​വൈ​കി​യും​ ​തു​ട​രു​ന്ന​താ​യാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​പ്ര​ദേ​ശ​ത്ത് ​സു​ര​ക്ഷാ​സേ​ന​യെ​ ​വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.


പ്ര​ദേ​ശ​ത്ത് ​കൊ​ടി​ക​ൾ​ ​സ്ഥാ​പി​ച്ച​ത് ​നീ​ക്കം​ചെ​യ്ത​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ത​ർ​ക്ക​മാ​ണ് ​സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ​ന​യി​ച്ച​തെ​ന്നാ​ണ് ​വി​വ​രം.​ ​ത​ങ്ങ​ളു​ടെ​ ​കൊ​ടി​ക​ൾ​ ​ന​ശി​പ്പി​ക്കു​ന്ന​ത് ​ചോ​ദ്യം​ ​ചെ​യ്ത​ ​അ​ഞ്ച് ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​രെ​ ​തൃ​ണ​മൂ​ൽ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​വെ​ടി​വ​ച്ച് ​കൊ​ല്ലു​ക​യാ​യി​രു​ന്നെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ​യ​ന്ത​ൻ​ ​ബ​സു​ ​ആ​രോ​പി​ച്ചു.​ ​അ​തേ​സ​മ​യം​ ​ത​ങ്ങ​ളു​ടെ​ ​ആ​റ് ​പ്ര​വ​ർ​ത്ത​ക​രെ​ ​കാ​ണാ​നി​ല്ലെ​ന്ന് ​തൃ​ണ​മൂ​ൽ​ ​ആ​രോ​പി​ച്ചു.


ബം​ഗാ​ളി​ലെ​ ​സ്ഥി​തി​ഗ​തി​ക​ൾ​ ​പാ​ർ​ട്ടി​ ​അ​ദ്ധ്യ​ക്ഷ​ൻ​കൂ​ടി​യാ​യ​ ​അ​മി​ത് ​ഷാ​യെ​ ​അ​റി​യി​ക്കാ​ൻ​ ​ബി.​ജെ.​പി​ ​നേ​താ​വ് ​മു​കു​ൾ​ ​റോ​യി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘം​ ​ഡ​ൽ​ഹി​യി​ലെ​ത്തി.


പ്ര​ശ്നം​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ഗൗ​ര​വ​മാ​യി​ ​കാ​ണു​മെ​ന്ന് ​പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി​ ​ബി.​ജെ.​പി​ ​ദേ​ശീ​യ​ ​ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​ ​കൈ​ലാ​ഷ് ​വി​ജ​യ​വ​ർ​ഗീ​യ​ ​പ​റ​ഞ്ഞു.​ ​ലോ​ക്സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ 18​ ​സീ​റ്റു​ക​ൾ​ ​നേ​ടി​ ​ബി.​ജെ.​പി​ ​അ​പ്ര​തീ​ക്ഷി​ത​ ​നേ​ട്ട​മു​ണ്ടാ​ക്കി​യ​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​സം​സ്ഥാ​ന​ത്ത് ​പ​ല​യി​ട​ങ്ങ​ളി​ലാ​യി​ ​ബി.​ജെ.​പി​ ​-​ ​തൃ​ണ​മൂ​ൽ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ത​മ്മി​ൽ​ ​സം​ഘ​ർ​ഷം​ ​രൂ​ക്ഷ​മാ​യ​ത്.