പിറന്നാളാഘോത്തിന് ലൂസിയ എന്ന മൂന്നുവയസുകാരി പെൺകുട്ടിയുടെ പിറന്നാളാഘോഷത്തിന്റെ തീമുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കുട്ടികളുടെ പിറന്നാളിന് വ്യത്യസ്ത വിധത്തിലുള്ള മനോഹരമായ തീമുകളാണ് സാധാരണ ഉപയോഗിക്കാറ്. എന്നാൽ 'ദ നൺ' എന്ന പ്രേതപ്പടത്തിന്റെ തീമുകൾ പിറന്നാളാഘോഷത്തിന് വേണമെന്നാണ് മെക്സിക്കോയിലുള്ള ലൂസിയ ആവശ്യപ്പെട്ടത്. ഡിസ്നി പ്രിൻസസ് ഒക്കെ പഴഞ്ചനായി എന്നാണ് ഇവൾ അഭിപ്രായപ്പെട്ടത്.
ഏറെ ഭയപ്പെടുത്തുന്ന 'ദ നൺ' എന്ന ചിത്രം യാതൊരു പേടിയുമില്ലാതെ അവസാനം വരെ ലൂസിയ കണ്ടിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. നൺ ആയി വേഷം ധരിച്ച് എത്തിയ ലൂസിയയുടെ വ്യത്യസ്ത ചിത്രങ്ങൾ ആൻഡ്രിയ എന്ന കസിനാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 'എന്റെ കസിന്റെ മൂന്നാം പിറന്നാളാണ്. സാധാരണ തീമുകൾക്ക് പകരം അവള്‍ ഈ തീമാണ് തെരഞ്ഞെടുത്തത്' ആൻഡ്രിയ ട്വിറ്ററിൽ കുറിച്ചു.
ലൂസിയയുടെ ആഗ്രഹത്തിന് അവളുടെ മാതാപിതാക്കളും എതിര് നിന്നില്ല. നൺ തീമിൽ തന്നെയാണ് ലൂസിയയുടെ കൂട്ടുകാരികളും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. അതേ തീമിലുള്ള കേക്കാണ് പിറന്നാളുകാരി മുറിച്ചത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായതോട് കൂടി കുട്ടിയുടെ ധെെര്യത്തെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെിയത്.
So it was my cousins 3rd birthday and instead of having a normal theme she chose this pic.twitter.com/U3FYpeGKTM
— ANDREA (@dreeaaxo_) June 5, 2019