ലണ്ടൻ : മഹേന്ദ്രസിംഗ് ധോണിയെ ഗ്ളൗസിൽ സൈനിക ചിഹ്നം പതിക്കുന്നതിൽ നിന്ന് തടഞ്ഞ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ അതിന് മുമ്പ് തന്നെ ബസ്റ്റ് ഇൻഡീസ് ബാറ്റ്സ്‌മാൻ ക്രിസ് ഗെയ്‌ലിന്റെ ആഗ്രഹത്തിനും തടയിട്ടു. ഗെയ്ൽ സ്വയം വിശേഷിപ്പിക്കുന്ന യൂണിവേഴ്സൽ ബോസ് എന്നെഴുതിയ ലോഗോ ലോകകപ്പ് ജഴ്സിയിൽ പതിക്കാൻ അനുവദിക്കണമെന്നായിരുന്നു ഗെയ്‌ലിന്റെ അഭ്യർത്ഥന. എന്നാൽ ഇത് കൈയോടെതന്നെ ഐ.സി.സി നിരസിച്ചു.
ബെയ്‌ലും തകർത്തൊരു സിക്സ്
കഴിഞ്ഞദിവസം ലോകകപ്പിൽ ബംഗ്ളാദേശിനെതിരായ മത്സരത്തിൽ ഇംഗ്ളീഷ് പേസർ ജൊഫ്രെ ആർച്ചർ സൗമ്യ സർക്കാറിനെ ബൗൾഡാക്കിയ പന്ത് ഉയർന്ന് ചെന്ന് വീണത് ബൗണ്ടറിക്ക് പുറത്താണ്. ബെയ്ൽസും തകർത്തുകൊണ്ട് അതിവേഗത്തിലായിരുന്നു പന്തിന്റെ പോക്ക്. ഇൗ ലോകകപ്പിൽ ഇതുവരെ ഏറ്റവും കൂടുതൽ വേഗത്തിൽ പന്തെറിഞ്ഞത് ആർച്ചറാണ്. മണിക്കൂറിൽ 153 കി.മീ. (95 മൈൽ/ മണിക്കൂർ)
റാഷിദിന് വിശ്രമം
ലണ്ടൻ : ന്യൂസിലാൻഡിനെതിരായ മത്സരത്തിനിടെ ബൗൺസർ തലയ്ക്ക് ഏറ്റ സ്പിന്നർ റാഷിദ് ഖാന് അടുത്ത മത്സരത്തിൽ അഫ്ഗാനിസ്ഥാൻ വിശ്രമം നൽകിയേക്കും. കിവീസിനെതിരെ റാഷിദ് ബൗളിംഗിന് ഇറങ്ങിയിരുന്നില്ല. തലച്ചോറിനുണ്ടായ ക്ഷതം പരിശോധിക്കുന്ന രണ്ട് ടെസ്റ്റുകളിൽ റാഷിദ് പരാജയപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ഇന്നത്തെ മത്സരം
ദക്ഷിണാഫ്രിക്ക Vs വെസ്റ്റ് ഇൻഡീസ്
വൈകിട്ട് മൂന്ന് മണിമുതൽ
സ്റ്റാർ സ്പോർട്സിൽ ലൈവ്