ഒമാനിലെ ലൈഫ്ലൈൻ ഹോസ്പിറ്റലിൽ സ്പെഷ്യലിസ്റ്റ്, ജനറൽ പ്രാക്ടീഷണർ തസ്തികകളിൽ നോർക്ക റൂട്ട്സ് മുഖേന ഡോക്ടർമാർക്ക് അവസരം.
സ്പെഷ്യലിസ്റ്റുകൾക്ക് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും, ജനറൽ പ്രാക്ടീഷണർമാർക്ക് നാല് വർഷത്തെ പ്രവൃത്തിപരിചയത്തോടോപ്പെം ഒരു വർഷത്തെ ഇന്റേൺഷിപ്പും വേണം. ജനറൽ പ്രാക്ടീഷണർമാർക്ക് 1200 ഒമാനി റിയാലും (ഏകദേശം 2,15,000 രൂപ) സ്പെഷ്യലിസ്റ്റുകൾക്ക് 1900-2100 ഒമാനി റിയാലും (ഏകദേശം 3.4 ലക്ഷം മുതൽ 3.76 ലക്ഷം രൂപ വരെ) ശമ്പളം ലഭിക്കും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ rmt4.norka@kerala.gov.in ൽ ജൂൺ 15ന് മുമ്പ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ www.norkaroots.org ലും ടോൾഫ്രീ നമ്പറായ 1800 425 3939 (ഇൻഡ്യയിൽ നിന്നും) 00918802012345 (വിദേശത്ത് നിന്നും) ലഭിക്കും.
യു.എ.ഇയിൽ ഫാർമസിസ്റ്റ് ,ടെക്നീഷ്യൻ
യു.എ.ഇയിലെ പ്രമുഖ ആശുപത്രിയിലേക്ക് രണ്ടു വർഷം പ്രവൃത്തിപരിചയമുള്ള ടെക്നിഷ്യൻ (റെസ്പിറേറ്ററി തെറാപിസ്റ്റ്, ക്ലീനിക്കൽ എംബ്രോളജിസ്റ്റ്, ഇഇജി ടെക്നിഷ്യൻ, സിഎസ്എസ്ഡി ടെക്നിഷ്യൻ, ഡന്റൽ ലാബ് ടെക്നിഷ്യൻ, ഡന്റൽ ലാബ് എയ്ഡ്, ഡയാലിസിസ് ടെക്നിഷ്യൻ, ഓഡിയോളജിസ്റ്റ്, എംആർഐ ടെക്നിഷ്യൻ, ഇഎംറ്റി ടെക്നിഷ്യൻ) & ഫാർമസിസ്റ്റ് (ബി.ഫാം) എന്നിവരെ തിരഞ്ഞെടുക്കുന്നതിന് ജൂൺ 11, 12 തീയതികളിൽ തിരുവനന്തപുരത്തുള്ള ഒഡെപെക്ക് ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം രാവിലെ 9.30 നു മുമ്പ് ഹാജരാകണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in.
യു.എ.ഇ ഹോണ്ട
യു.എ.ഇ ഹോണ്ട വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇൻഡസ്ട്രിയൽ മെയിന്റനൻസ് ടെക്നീഷ്യൻ, പാർട്ട് ടൈം ഓഫീസ് അസിസ്റ്റന്റ്, ക്രാഷ് ടെസ്റ്റ് സേഫ്റ്റി എൻജിനീയർ, അലൊക്കേഷൻ അസിസ്റ്റന്റ്, സപ്ളൈ ചെയിൻ അഡ്മിനിസ്ട്രേറ്റർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ടെക്നിക്കൽ റൈറ്റർ, കൺട്രോൾ അനലിസ്റ്റ്, പ്രോസസ് ടെക്നീഷ്യൻ, ഫെസിലിറ്റി എൻജിനിയർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : https://www.honda.aeവിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
ദുബായ് ക്രൗൺ പ്ളാസ
ദുബായിലെ ആഡംബര ഹോട്ടലായ ക്രൗൺ പ്ലാസയിലേക്ക് ഹോസ്റ്റസ്, സെയിൽസ് മാനേജർ, റൂം അറ്റന്റർ, ഗസ്റ്റ് സർവീസ് ഏജന്റ്, ലോണ്ട്രി അറ്റന്റർ, എൻജിനീയറിംഗ് ടെക്നീഷ്യൻ, റൂം സർവീസ് ഓഡർ ടെക്കർ, അസിസ്റ്റന്റ് ഫിനാൻസ് ആൻഡ് ബിസിനസ് സപ്പോർട്ട് മാനേജർ എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.കമ്പനിവെബ്സൈറ്റ്: www.crowneplaza.com/Dubai വിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://omanjobvacancy.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
സൗദിയിൽ പുതിയവിസകൾ അനുവദിക്കും
സൗദി അറേബ്യയിൽ പുതുതായി മൂന്ന് പ്രൊഫഷനുകളിൽ കൂടി വിസ അനുവദിക്കും. ഗാർഹിക തൊഴിൽ മേഖലയിലേക്കാണ് പുതിയ വിസകൾ അനുവദിക്കുന്നത്. ഉയർന്ന തോതിൽ സൗദിവൽക്കരണം നടപ്പിലാക്കിയ സ്ഥാപനങ്ങൾക്ക് ബദൽ വിസ സംവിധാനവും ആരംഭിച്ചു.
വീട്ട് വേലക്കാർ, ഹൗസ് ഡ്രൈവർ, നഴ്സ്, പാചകക്കാർ തുടങ്ങിയ നാല് പ്രൊഫഷനുകളിലാണ് ഇത് വരെ സൗദി പൗരന്മാർക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുവാദമുണ്ടായിരുന്നത്. ഇതിനോട് കൂടി പുതിയതായി മൂന്ന് പ്രൊഫഷനുകളിലേക്ക് കൂടി വിസകളനുവദിക്കുവാനാണ് തീരുമാനം. ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ട്യൂഷൻ ടീച്ചർ തുടങ്ങിയവയാണ് പുതിയ പ്രൊഫഷനുകൾ. കൂടാതെ സൗദിവൽക്കരണത്തിന്റെ ഭാഗമായി ഒരു വർഷമായി കുറച്ചിരുന്ന തൊഴിൽ വിസ കാലാവധി രണ്ട് വർഷമായി ഉയർത്താനും തീരുമാനമുണ്ട്.
ഫൈനൽ എക്സിറ്റിൽ രാജ്യം വിടുന്ന വിദഗ്ധ തൊഴിലാളികൾക്ക് പകരമായി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന പദ്ധതിയും തൊഴിൽ സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചു. മതിയായ യോഗ്യതയുള്ള സ്വദേശി ജീവനക്കാരെ ലഭ്യമല്ലാത്ത പ്രൊഫഷനുകളിലേക്ക് പ്ലാറ്റിനം, കടുംപച്ച വിഭാഗത്തിൽ പെട്ട സ്ഥാപനങ്ങൾക്ക് വേഗത്തിൽ വിസയനുവദിക്കുന്നതാണ് പുതിയപദ്ധതി.