കുട്ടികൾക്ക് നൽകേണ്ട വളരെ പ്രധാനപ്പെട്ട ഡ്രൈ ഫ്രൂട്ടാണ് വാൽനട്ട്. തലച്ചോറിന് കരുത്താർജ്ജിക്കാനും തലച്ചോറിലെ കോശങ്ങൾ മികച്ച പ്രവർത്തനക്ഷമത കൈവരിക്കാനും ഓർമശക്തി വർദ്ധിപ്പിക്കാനും സഹായകമാണിത്. വൈറ്റമിൻ ബി1, ബി 6 എന്നിവയാണ് തലച്ചോറിന്റെ വികാസം ഉറപ്പാക്കുന്നത്. വാൽനട്ട് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. ഊർജ്ജവും ഉറപ്പാക്കാം.
ഒമേഗ 3 ഫാറ്റി ആസിഡ് സമ്പുഷ്ടം. മഗ്നീഷ്യത്തിന്റെ അഭാവമാണ് കുട്ടികളിൽ ടൈപ്പ് 2 പ്രമേഹമുണ്ടാക്കുന്നത്. വാൽനട്ടിലുള്ള മഗ്നീഷ്യം പ്രമേഹം തടയും. ഹൃദയാരോഗ്യം നൽകും. ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണിത്. വാൽനട്ടിന് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ കഴിവുണ്ട്. തൂക്കക്കുറവ് വലിയൊരു ശതമാനം കുട്ടികളുടെ പ്രശ്നമാണ്. ഇത് പരിഹരിക്കാൻ അമിത ഭക്ഷണത്തിന് പകരം വാൽനട്ട് നൽകുക. ആരോഗ്യകരമായി തൂക്കം വർദ്ധിപ്പിക്കാം. വാൽനട്ട് കുട്ടികളുടെ മുടി, ചർമം എന്നിവയുടെ ആരോഗ്യവും ആകർഷകത്വവും വർദ്ധിപ്പിക്കും. ഇതിലെ ബയോട്ടിനാണ് മുടി വളർച്ചയ്ക്ക് സഹായിക്കുന്നത്.