മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
വിദ്യാഗുണം. മത്സരങ്ങളിൽ വിജയം. നല്ല ശീലങ്ങൾ പകർത്തും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ഐശ്വര്യപൂർണമായ ജീവിതം. സാമ്പത്തിക ഭദ്രത. പ്രാർത്ഥനകളാൽ വിജയം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സാമ്പത്തിക നേട്ടം. തൊഴിൽവിജയം. സത്കീർത്തി.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പരീക്ഷണങ്ങളിൽ വിജയം. പുതിയ ആത്മബന്ധം. ധർമ്മ പ്രവൃത്തികൾ ചെയ്യും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പദ്ധതികളിൽ നേട്ടം. കൃഷിയിൽ പുരോഗതി. പുതിയ പ്രവർത്തനമേഖല
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വേണ്ടപ്പെട്ടവരുടെ സഹായം. ജാഗ്രതയോടുകൂടിയുള്ള പ്രവർത്തനം. ആത്മീയ ചിന്തകൾ വർദ്ധിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
നല്ല സൗഹൃദബന്ധം. കുടുംബ ജീവിതത്തിൽ സ്വസ്ഥത. സംഘടിത ശ്രമങ്ങൾ വിജയിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
കീർത്തിയും ആദരവും. ഉന്നത വിദ്യാഭ്യാസം. ഭംഗിയായി കാര്യങ്ങൾ അവതരിപ്പിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ലക്ഷ്യപ്രാപ്തി നേടും. മത്സരങ്ങളിൽ വിജയം. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യും. ക്രമാനുഗതമായ വളർച്ച. വിദ്യാഗുണം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വിവേചന ബുദ്ധി ഉണ്ടാകും. നിരവധി കാര്യങ്ങൾ ചെയ്തുതീർക്കും. ജോലിഭാരം വർദ്ധിക്കും
മീനം : (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
വ്യവസായ പുരോഗതി. യാത്രകൾ വേണ്ടിവരും. മുൻധാരണകൾ മാറ്റും.