pettah-accident
തിരുവനന്തപുരം പേട്ടയിൽ വൈദ്യുതികമ്പി പൊട്ടിവീണ് രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന സ്ഥലം

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ പൊട്ടിവീണ വൈദ്യുതികമ്പി നിന്ന് ഷോക്കേറ്റ് വഴിയാത്രക്കാരായ രണ്ടുപേർ മരിച്ചു. പേട്ട സ്വദേശി രാധാകൃഷ്ണൻ നെടുമങ്ങാട് സ്വദേശിനി പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. വൈദ്യുതികമ്പി വീണ് കിടക്കുന്ന വെള്ളക്കെട്ടിൽ ചവിട്ടിയപ്പോഴാണ് അപകടം. പേട്ട പുള്ളിലൈനിൽ ഇന്ന് പുലർച്ചെ 6.30ഓടെയാണ് സംഭവം.

പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ചവർക്ക് കെ.എസ്.ഇ.ബി പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.