പാരിപ്പളളി: മകളുടെ വിവാഹ ദിവസം അച്ഛനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിറക്കര ഉളിയനാട് പ്രസാദ് ഭവനിൽ ബി.ശിവപ്രസാദാണ് (44) ജീവനൊടുക്കിയത്. ഞായറാഴ്ച രാവിലെ ഏഴു മണിയോടെ ചിറക്കര ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപമുളള കുടുംബ വീട്ടിലാണ് മൃതദേഹം കണ്ടത്. വിവരം വീട്ടിൽ അറിയിക്കാതെ ബന്ധുക്കൾ മകളുടെ വിവാഹം നടത്തി. വിവാഹം ഇന്നലെ പതിനൊന്നു മണിക്ക് വിളപ്പുറം ആനന്ദ വിലാസം ഭഗവതി ക്ഷേത്രം ആഡിറ്രോറിയത്തിൽ നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു.
രാവിലെ ആറുമണിക്ക് ബൈക്കിൽ പുറത്തേക്കുപോയ ശിവപ്രസാദിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചിറങ്ങി.കുടുംബ വീടിന് മുന്നിൽ ബൈക്ക് ഇരിക്കുന്നത് കണ്ട് കയറി നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.സാമ്പത്തിക ബാധ്യതയാണ് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.പാരിപ്പളളി പൊലീസെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്രി.സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ നടത്തും.ഭാര്യ:എസ്.ജലജ.മൂന്നു മക്കളുണ്ട്.