girish-karnad

ബംഗളൂരു: കന്നട സാഹിത്യകാരനും നടനുമായ ഗിരീഷ് കർ‌ണാട് അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടർന്ന് ഇന്ന് പുലർച്ചെ 6.30ന് ബംഗളൂരുവിൽവച്ചായിരുന്നു അന്ത്യം.81 വയസായിരുന്നു. കന്നട സാഹിത്യത്തിന് പുതുമുഖം സമ്മാനിച്ച വ്യക്തിയാണ് ഗിരീഷ് കർണാട്. രാജ്യം പത്മഭൂഷൻ പുരസ്കാരം നൽകി ആദരിച്ചു. ജ്ഞാനപീഠ ജേതാവായ അദ്ദേഹം മഹാരാഷ്ട്രയിലാണ് ജനിച്ചത്. ദീർഘനാളായി ബംഗളൂരാണ് താമസം.