murder

ടെൽഅവീവ്: ഇസ്രായേലിൽ മലയാളിയായ അമ്പതു വയസുകാരനെ കുത്തിക്കൊന്നു. ജെറോം അർതർ ഫിലിപ്പ് ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ജെറോമിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇസ്രയേലിലെ ടെൽ അവീവ് സിറ്റിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. പീറ്റർ സേവിയർ എന്ന 60 കാരന് പരിക്കേറ്റു. മലയാളിയായ പീറ്റർ അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്.

അപ്പാർട്ട്മെന്റിൽ താമസിക്കുന്ന രണ്ടുപേർ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സംഭവത്തിൽ ഇന്ത്യക്കാരായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടയാൾ താമസിക്കുന്ന അപ്പാർട്ട്മെന്റിൽ തന്നെയാണ് ഇവരും താമസിക്കുന്നത്. മഗേൻ ഡേവിഡ് ആദം എന്ന രക്ഷാപ്രവർത്തകൻ സംഭവം നടന്ന് മിനുറ്റുകൾക്കകം സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.