കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ റോഡിലൂടെ ഒരു ജെസിബി പോകുന്നുണ്ടെങ്കിൽ ഓടിപ്പോയി കൗതുകത്തോടെ നോക്കുന്നവരായിരുന്നു നമ്മളിൽ ഭൂരിഭാഗം ആളുകളും. ഹിറ്റാച്ചിയോ,മഹീന്ദ്രയോ അങ്ങനെ ഏതുമാകട്ടെ മലയാളികളായ നമ്മൾ അതിനെ ജെസിബി എന്നേ വിളിക്കുകയുള്ളു. ജെസിബി ബ്രിട്ടീഷ് കമ്പനിയാണെങ്കിലും അതിന് ഒരുപാട് ആരാധകരുണ്ട് നമ്മുടെ കൊച്ചു കേരളത്തിൽ.
ഒരുപാടാളുകൾ ദിവസങ്ങളെടുത്ത് ചെയ്യുന്ന ജോലി കുറഞ്ഞ സമയത്തിനുള്ളിൽ ചെയ്ത് തീർക്കുമെന്നതാണ് നമുക്ക് ജെസിബി പ്രിയങ്കരനാകാൻ കാരണം. മതിൽ ചാടുന്ന ജെസിബിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു വീടിന്റെ മുറ്റത്ത് ചെറിയ മതിലിന് കേടുപാടുകൾ സംഭവിക്കാത്ത രീതിയിൽ വിദഗ്ദമായി ചാടിക്കടക്കുന്ന ജെസിബിയുടെ വീഡിയോയാണ് തരംഗമായിക്കൊണ്ടിരിക്കുന്നത്. എവിടെയാണ് സ്ഥലമെന്ന് വ്യക്തമല്ലെങ്കിലും വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.